Sunday, September 4, 2011

മന്ദാകിനിയുടെ പുത്രന്‍... (ഭാഗം മൂന്നു)

കടവില്‍ മുത്തു ആള്‍ക്കാരോട് പണം വാങ്ങുകയാണ്.അക്കരേയ്ക്ക് ഒരു രൂപയാണ് ചാര്‍ജു.കുട്ടികളോട് അമ്പതു പൈസ മാത്രമേ വാങ്ങാറുള്ളൂ .മുത്തുവിന്റെ തോണിയില്‍ പോകാനാണ് ആളുകള്‍ കൂടുതല്‍ അവന്‍ വളരെ വേഗതയില്‍ തോണി പായിക്കും എന്ന് മാത്രമല്ല അവന്റെ സരസമായ സംഭാഷണം മറ്റുള്ളവരെ ആകര്‍ഷിക്കുന്നുണ്ട് എന്നതിന് തെളിവ് കൂടിയാണത്.
പണം എന്നി നോക്കി കീശയിലിട്ടു മുത്തു തോണിയിലെ വെള്ളം പാള കൊണ്ട് കോരിക്കളഞ്ഞു.കീശയിലെ ചില്ലറത്തുട്ടുകള്‍  തോണിയിലേക്ക്  തന്നെ ചിതറി വീണു.അവനതു കൈലിയുടെ കോന്തലയില്‍ വെച്ച് മുറുക്കി.ചില്ലറത്തുട്ടുകള്‍ വയ്ക്കാന്‍ പ്ലാസ്റ്റിക്‌  ടബ്ബ ആവശ്യമാണ്‌..
എതിരെ നിന്നും അന്ത്രുമാന്റെ തോണി വരുന്നുണ്ട്.രണ്ടോ മൂന്നോ ആള്‍ക്കാരെ അതിലുള്ളൂ...തോണി മുത്തുവിന്റെ തോണിയുടെ സമീപം കയറ്റി വെച്ച് അന്ത്രുമാന്‍ പണം അരയിലെ ബെല്‍ട്ടില്‍ തിരുകി.എന്നിട്ടയാള്‍ ഒരു ബീടിക്കു തീ കൊളുത്തി.മുത്തുവിന്റെ നേര്‍ക്ക്‌ രൂക്ഷമായ ഒരു നോട്ടം നോക്കി.അവന്‍ ഒന്ന് പുഞ്ചിരിച്ചു.
"യ്യ്  എന്താടാ ഇളിക്കണേ...ഞമ്മളെ ചിരിച്ച് മയക്ക്വാ..നിന്റപ്പനോട് ചിരിച്ച മതി..ഹമുക്കെ.."അയാളുടെ ദേഷ്യം വാക്കുകളായി പ്രവഹിച്ചു.മുത്തു തല തിരിച്ചു നാലുപാടും നോക്കി.ആരുമില്ല..അപ്പന് വിളിച്ചതില്‍ അവനു കലശലായ ദേഷ്യം ഉണ്ടായെങ്കിലും ഒന്നും പറയാന്‍ നിവൃത്തിയില്ലാത്തത് കാരണം മിണ്ടാതിരുന്നു.
അന്ത്രുമാന്‍ ബീഡി ആഞ്ഞാഞ്ഞു വലിക്കുകയാണ്‌.അയാളുടെ കണ്ണുകള്‍ ചുവന്നു വന്നിട്ടുണ്ട്.മുത്ത്വിനു ഭയം തോന്നി.അവന്‍ വേഗം തോണി ഉന്തി പുഴയിലെക്കിറക്കി.പിന്നെ വേഗം തുഴഞ്ഞു നീങ്ങി.
എതിരെ നിന്നും കാദറിക്കയുടെ കടത്ത് വള്ളം വരുന്നുണ്ട്.അന്ത്രുമാനെപ്പോലെ തടിച്ചു മസ്സിലുകളുള്ള കാദറിക്ക പക്ഷെ പാവമാണ്.തന്നെ മോനെ എന്നല്ലാതെ വിളിച്ചിട്ടില്ല.
"എന്താ മോനെ തന്നെ തുഴയുന്നെ..ആള്‍ക്കാരില്ലേ?"കാദറിക്ക അന്വേഷിച്ചു.
അന്ത്രുമാന്‍ ചീത്ത വിളിച്ചത് പറയണോ?വേണ്ട അത് പിന്നെ പറയാം...
ഏയ്‌ ..ഒന്നുമില്ല കാദറിക്കാ..ആള്‍ക്കാര് കുറവാ.."അവന്‍ മറുപടി കൊടുത്തു.
ഏതായാലും അന്ത്രുമനെ പേടിച്ചു കടത്ത് പണി നിര്‍ത്താന്‍ ഉദ്ദേശമില്ല..കുടുംബം പട്ടിണി ആയിപ്പോകും.അവന്‍ കെട്ടിക്കാറായ ചേച്ചിയെ ഓര്‍ത്ത്‌.കുടുംബത്തെയോര്‍ത്തു..അന്ത്രുമാന് പണി കുറവാണ്.അതായിരിക്കും തന്നോട് ദേഷ്യം..അവന്‍ സ്വയം സമാദാനിക്കാന്‍ ശ്രമിച്ചു.ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഈപുഴയും തോണിയുമാണ്‌  തന്റെ കളിക്കൂട്ടുകാര്‍ അത് ഉപേക്ഷിക്കാന്‍ എന്തായാലും സാധ്യമല്ല.മുത്തു ആഞ്ഞു തുഴഞ്ഞു.
തോണി ഒരു തെങ്ങില്‍ ബന്ധിച്ച് അവന്‍ ഗോവിന്ദന്‍ കുട്ടിയുടെ ചായക്കടയിലേക്ക് കയറി.നല്ല വിശപ്പുണ്ട്.ചായക്കടയില്‍ മൂന്നു നാലുപേര്‍ ഇരിക്കുന്നുണ്ട്‌.പത്രത്തിലെ വാര്‍ത്തകളെപറ്റിയുള്ള  ചൂടന്‍ അഭിപ്രായങ്ങള്‍ ഡസ്കില്‍ ആഞ്ഞടിച്ചും ,ബീഡി വലിച്ചു പുകയൂതിയും ,ചിലര്‍ എഴുന്നേറ്റു നിന്നും ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്.



















































ആമുഖം (മന്ദാകിനിയുടെ പുത്രന്‍ )

എന്റെ ജീവിതത്തില്‍ ഇതിനു മുന്‍പും പിന്‍പും ഞാന്‍ ഇങ്ങിനെയൊരു സാഹസത്തിനു മുതിര്‍ന്നിട്ടില്ല..(ഇനി ഉണ്ടായിക്കൂട എന്നൊന്നും ഇല്ല..)ഏതോ ഒരു സാഹചര്യത്തില്‍ മനസ്സില്‍ തോന്നിയ ആശയങ്ങള്‍ പുസ്തകത്തില്‍ കുറിക്കുകയായിരുന്നു.ഇതിലെ ചില കഥാപാത്രങ്ങള്‍ എനിക്ക്,എന്റെ ജീവിതത്തില്‍ നേരിട്ട് എനിക്കനുഭാവിക്കേണ്ടി വന്നവരാണ്.അതില്‍ ഒരല്‍പം ഭാവനയും കൂട്ടിക്കലര്‍ത്തിയിട്ടുണ്ട്.നീന്തലും ചിത്ര രചനയും എനിക്ക് ചെരുപ്പ കാലത്തെ ഒരു വിനോദമായിരുന്നു.അതിനു (ചിത്ര രചനയ്ക്കൊഴികെ)അച്ഛന്റെ വക ഒരു പാട് വഴക്കുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്..
ഇതിലെ കടല്‍ മനുഷ്യന്‍ തികച്ചും നിരുപദ്രവകാരിയായ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ്..1997 ല്‍ ആണ് ഞാന്‍ ഇതെഴുതിയത്.പുസ്തകത്തില്‍ ഞാന്‍ വര്ഷം കുറിച്ച് വെച്ചിട്ടുണ്ട്.ഒരു പാട് പരാധീനതകള്‍ ഉണ്ടാവാം..ഒരു തിരുത്തലുകളും ഇപ്പോഴും നടത്തിയിട്ടില്ല..അന്ന് എന്റെ മനസ്സില്‍ ഉണ്ടായ എല്ലാ കാര്യങ്ങളും അന്ന് എഴുതിയത് പോലെ ഇതില്‍ ഉണ്ട് .ഈ നോവല്‍ (നോവല്‍ ആണെന്ന് വായനക്കാര്‍ തീരുമാനിക്കുക.)ഒരു പാട് പേരൊന്നും വായിച്ചിട്ടില്ല.ഒരു പത്തോ പന്തണ്ടോ പേര്‍ മാത്രം..ആരും മോശം അഭിപ്രായം പറഞ്ഞതായി ഓര്‍മയിലില്ല..അതാവാം ഒരു ബ്ലോഗില്‍ ഇത് എഴുതാം എന്ന് തോന്നിയത്..അതും ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം..ഇത് എന്റെ വികാരങ്ങളാണ്....തെറ്റുകള്‍ ചൂണ്ടിക്കാടുകയും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അറിയിക്കുകയും എന്റെ കൂട്ടുകാരുടെ സ്വാതന്ത്ര്യമാണ്..നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തുമാകട്ടെ...എഴുതി പോസ്റ്റ്‌ ചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു.  ...............
എന്ന് സ്വന്തം.....
സജയ്






Saturday, September 3, 2011

മന്ദാകിനിയുടെ പുത്രന്‍ (ഭാഗം രണ്ട്)

കിട്ടു വേഗം മരത്തില്‍ നിന്നിറങ്ങി പിന്നെ പുഴക്കരയിലേക്ക് കുതിച്ചു.കടല്‍ മനുഷ്യന്‍ എങ്ങോ നോക്കിയിരിക്കുകയാണ്.നല്ല വെളുത്ത നിറമാണ് അതിനെന്നു തോന്നി.പെട്ടെന്ന് തിരിഞ്ഞ ആ ജീവി,കിട്ടുവിനെ കണ്ടു ഭയന്നതു പോലെ പുഴയിലേക്ക് എടുത്തു ചാടി.അവനും വിട്ടു കൊടുത്തില്ല;കയ്യിലുണ്ടായിരുന്ന കവണ നിലത്തേക്കെറിഞ്ഞു  പുഴയിലേക്ക് ശരം കുത്തി.സ്ലാബ് സ്ഥിതി ചെയ്യുന്ന ഭാഗത്തെത്തി അവന്‍ നിവര്‍ന്നു.വീണ്ടും മുങ്ങാം കുഴിയിട്ടു.കുറച്ചു നേരം മുങ്ങിപ്പരതിയെങ്കിലും ആ ജീവിയുടെ പൊടി പോലും കാണാന്‍ പറ്റിയില്ല.ഇതെവിടെപ്പോയി?അവനു ആശ്ചര്യമായി.ഈതായാലും എവിടെയെങ്കിലും പോങ്ങുമല്ലോ...അവന്‍ സ്ലാബില്‍ കയറി ഇരിപ്പുറപ്പിച്ചു.
                              മന്ദാകിനിപ്പുഴയ്ക്ക് ഒരു മാറ്റവുമില്ല..കടല്‍ മനുഷ്യനെ കണ്ടില്ലെയില്ലെന്ന ഭാവം..അത് ശാന്തമായോഴുകുകയാണ്..കുറച്ചു സമയം കാത്തു നിന്നെങ്കിലും പുഴയില്‍ ഒരു ചലനവും ഉണ്ടായില്ല.അവന്‍ നിരാശനായി കരയിലേക്ക് നീന്തി.ഉടുപ്പ് ആകപ്പാടെ നനഞു വീട്ടില്‍ ഈ വേഷത്തില്‍ കണ്ടാല്‍  വഴക്ക് കിട്ടുമെന്ന് ഉറപ്പാണ്.ഞായറാഴ്ച ആയതിനാല്‍ അച്ഛന്‍ ഉറക്കമുണര്‍ന്നിട്ടുണ്ടാവില്ല .അപ്പോഴാണത് അവന്റെ ശ്രദ്ദയില്‍ പെട്ടത് ! കരയില്‍ ഒരു ഭാഗത്ത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ മത്സ്യത്തിന്റെ തലയും ചെതുമ്പ ലുകളും കൂട്ടിയിട്ടിരിക്കുന്നു.അവ ഉറുമ്പുകള്‍ വലിച്ചു കൊണ്ട് പോകുന്നു! ആ കാഴ്ച കണ്ടപ്പോള്‍ അവനു നല്ല രസം തോന്നി..നിര നിരയായി പോകുന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍! കടല്‍ മനുഷ്യന്‍ പച്ച മത്സ്യങ്ങളെയാണോ ഭക്ഷിക്കുന്നത്?ഒരു പക്ഷെ അതാവാം അവന്റെ പ്രിയപ്പെട്ട ഭക്ഷണം..എന്തിനാണാവോ ഇത് മന്ദാകിനി പ്പുഴയിലെത്തിയത്?ഏതായാലും വെള്ളത്തില്‍ ശ്വസിക്കാനുള്ള കഴിവ് ഇതിനുണ്ടാവണം അത് കൊണ്ടായിരിക്കുമല്ലോ വെള്ളത്തില്‍ ഇത്രയും നേരം കഴിയാന്‍ പറ്റുന്നത്.അവന്റെ മനസ്സില്‍ കടല്‍ മനുഷ്യനെക്കുറിച്ചുള്ള ഒരു ചിത്രം രൂപം കൊണ്ടു.ഏതായാലും വീട്ടിലേക്കു പോകാം..വൈകിയാല്‍ അച്ഛനുണരും.

ചായയും കഴിച്ച് കിട്ടു കടവിലേക്ക് നടന്നു.അവിടെ തന്റെ കൂട്ടുകാര്‍ എത്തിയിട്ടുണ്ടാവും.വഴിയിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.അവന്റെ തൊട്ടു മുന്നില്‍ ഒരു ഉണങ്ങിയ ഓല വന്നു വീണു.ചളി വെള്ളം നാലുപാടും ചിതറി! ഭാഗ്യം!!കുറച്ചു മുന്നിലയിരുന്നെങ്കില്‍ ഓല തലയില്‍ വീണേനെ !
പ്രതീക്ഷിച്ച പോലെ കടവില്‍ രമേഷും സുനിലുമുണ്ട് .മറ്റവരൊന്നും എത്തിയില്ലേ?..ദൂരെ നിന്നും വരുന്ന കുഞ്ചുവിനെ കിട്ടു കണ്ടു.
"കിട്ടൂ ഒരു കാര്യം പറയാനുണ്ട്." സുനില്‍ ശബ്ദിച്ചു."എന്താ"അവന്‍ അവര്‍ക്കടുത്തെത്തി.നീ 'കണ്ടു' എന്ന് പറഞ്ഞ ആ സാധനത്തിനെ മുത്തു കണ്ടു പോലും!" രമേശാണതു  പറഞ്ഞത്.
"മുത്തുവോ? ഏതു മുത്തു..?"
"തോണിക്കാരന്‍ പയ്യനാ.. നിനക്കറിയില്ലേ അവനെ? മുത്തു അക്കരേയ്ക്ക് പോയിട്ടുണ്ട്..ഇപ്പൊ ഇങ്ങെത്തും അപ്പൊ കാണാം ."
"എന്താ  അവന്‍ പറഞ്ഞത്?" കിട്ടുവിനു ജിജ്ഞാസയായി.കുഞ്ചു അവരുടെ സമീപത്തെത്തിക്കഴിഞ്ഞിരുന്നു.
"നല്ല വെളുത്ത നിറമുള്ള താടിയും മുടിയുമുള്ള ഒരു മനുഷ്യന്‍ അവന്റെ തോണിക്ക് മുന്‍പില്‍ പൊങ്ങി പോലും!!ആറു വിരലുകള്‍ ഉണ്ടെത്രെ അതിന് !!തോണിയില്‍ ആളില്ലാത്തത് കൊണ്ടു മറ്റാരും കണ്ടില്ല..അത് തോണിയില്‍ കയറിപ്പിടിച്ചു പോലും!!ഹമ്പോ..ഞാന്‍ മുത്തു പറയുന്നത് തട്ടിപ്പാണെന്നാ കരുതിയത്‌..പക്ഷെ അവന്‍ ആണയിട്ടു..കാളീ ഭഗവതിയെ......"രമേശ്‌ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
"ചിലപ്പോ മുത്തുവുമായി കൂട്ട് കൂടാന്‍ വന്നതാവും..പാവം ഒറ്റയ്ക്ക് വെള്ളത്തില്‍ കഴിയണ്ടേ!"കുഞ്ചു തന്റെ സാന്നിധ്യമറിയിച്ചു.എല്ലാ കാര്യത്തിലും അവന്‍ അവന്റെ അഭിപ്രായം പറയും.
കിട്ടുവിനു ആ കടല്‍ മനുഷ്യന്നോട് എന്തെന്നില്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.
മറു കരയില്‍ നിന്നും അതി വേഗം തുഴഞ്ഞു വരുന്ന തോണിക്കാരനെ അവന്‍ ശ്രദ്ദിച്ചു.'ഇതാണോ മുത്തു? തന്നെക്കാള്‍ പ്രായം കാണും മുത്തുവിന് .അവന്റെ മുടി എണ്ണ മയമില്ലാതെ പാറിപ്പറന്നിരുന്നു.രാജുവിന്റെ ചേട്ടനാണെന്നു തോന്നും;രൂപം കൊണ്ട്‌.കൈലിയും ഷര്‍ട്ടുമാണ് വേഷം.
മുത്തു അടുത്തു വന്നു പിന്നെ തോണി അടുത്തു കണ്ട കുട്ടിയുമായി ബന്ധിച്ചു.
"എങ്ങോട്ട് വരുന്നോ?" അവന്‍ അവരെ ക്ഷണിച്ചു.കിട്ടുവും മറ്റു മൂവരും തോണിയില്‍ കയറി ഇരുന്നു.പുഴയുടെ ഓളങ്ങളില്‍ പെട്ട് തോണി അങ്ങോട്ടുമിങ്ങോട്ടും ഇളകി..കിട്ടു കുനിഞ്ഞു വെള്ളം കോരി മുഖം കഴുകി.ഇളം ചൂടുള്ള വെള്ളം.എന്തായാലും കടല്‍ മനുഷ്യന് തണുക്കില്ല.
"ഇവനാണോ കിട്ടു ?"മുത്തു കിട്ടുവിനെ നോക്കി ചോദിച്ചു."അതെ" കിട്ടു പുഞ്ചിരിച്ചു."ഇവര് പറഞ്ഞു നന്നായിട്ട് നീന്തുമെന്നും പിന്നെ പടം വരയ്ക്കുമെന്നും..ആകട്ടെ..കിട്ടു എപ്പോഴാ ആ ജീവിയെ കണ്ടത്?"
"ശനിയാഴ്ച വൈകുന്നേരം കണ്ടതാ.. പിന്നെ ഇന്ന് രാവിലെയും കണ്ടു നിങ്ങള്‍ അതിനെ ശരിക്കും കണ്ടോ" കിട്ടു വിനു ആകാംഷയായി.."പിന്നെ ശരിക്കും കണ്ടു..രാവിലെ വീട്ടീന്ന് വരുന്ന വഴിക്കാ കണ്ടത്.എന്റെ തോണീപ്പിടിച്ചു വലിച്ചു..ഞാനാകെ പേടിച്ചു പോയി..ആദ്യം കാണുകയാ വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യനെ..ഇങ്ങനൊന്ന് ഉണ്ടെന്നു പോലും എനിക്കറിയില്ലാരുന്നു.."മുത്തു ഭയപ്പെട്ടിട്ടുണ്ടെന്നു അവന്റെ മുഖ ഭാവം വ്യക്തമാക്കി.
"രണ്ട് മൂന്നു ആള്‍ക്കാര്  വരുന്നുണ്ട്..ഞാനവരെ അക്കരെയെത്തിക്കട്ടെ..നമുക്കെന്നിട്ടു കാണാം..
കിട്ടുവും രമേഷും സുനിലും കുഞ്ചുവും തോണിയില്‍ നിന്നിറങ്ങി.വന്നവരേയും കൊണ്ട്‌ മുത്തുവിന്റെ തോണി അക്കരേയ്ക്ക് നീങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല..അവര്‍ക്കെല്ലാം ഒരു തരാം ഭയം തോന്നിയിട്ടുണ്ടെന്ന് കിട്ടു ഊഹിച്ചു.അവനു തെല്ലും ഭയം തോന്നിയില്ല.തങ്ങളെപ്പോലെ ഒരു മനുഷ്യന്‍ തന്നെയല്ലേ അതും?പിന്നെന്തിനു ഭയപ്പെടണം..അതായിരുന്നു അവന്റെ വിചാരം.അക്കരെ നിന്നും അന്ത്രുമാന്റെ തോണി വരുന്നുണ്ട്.അവര്‍ വേഗം കടവില്‍ നിന്നും നടന്നു സ്ഥിരമായി കുളിക്കുന്ന സ്ഥലെത്തെത്തി.ഒന്ന് രണ്ട് കരിങ്കല്ല് അവിടെ ഇട്ടിട്ടുണ്ട്.തോര്‍ത്തും സോപുമൊക്കെ വെക്കാനാണ്.മുള്ചെടി കുറവായത് കൊണ്ടാണ് അവര്‍ ആ സ്ഥലം കുളിക്കാന്‍ തിരഞ്ഞെടുത്തത്.പുഴക്കരയില്‍ മുള്‍ ചെടിയുടെ ആധിക്യമില്ലത്തത് കടവിലും പിന്നെ കുളിക്കുന്ന സ്ഥലത്തുമാണ്.മറ്റെല്ലായിടത്തും മുള്‍ ചെടികള്‍ വളര്‍ന്നു നിന്നിരുന്നു.
കിട്ടു വീട്ടില്‍ വല്ലപ്പോഴുമൊക്കെയേ  ഉണ്ടാവൂ ..മിക്ക സമയത്തും കടവത്തും അല്ലെങ്കില്‍ രമേഷിന്റെ വീട്ടിലുമാണ് അവന്‍ ഉണ്ടാകാറ്.കൂട്ടുകാരെല്ലാം ഒത്താല്‍ പള്ളിവക വളപ്പില്‍ കളിക്കാന്‍ പോകും.കിട്ടുവും രമേഷും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്.അതുകൊണ്ട് തന്നെ അവര്‍ പിണങ്ങാനാവാത്ത ചങ്ങാതിമാരാണ് .രാജുവും സോമനും കിട്ടുവിനെക്കാള്‍ ഒരു ക്ലാസ് താഴെയാണ് പഠിക്കുന്നത്.രമേശ്‌ പഠിക്കാന്‍ മിടുക്കനാണ്.
ങ്ങും..ഒന്നമര്‍ത്തി മൂളിക്കൊണ്ട് അന്ത്രുമാന്‍ അതുവഴി കടന്നു പോയി.അയാളുടെ സ്വഭാവമാണത് ..എപ്പോഴും മൂങ്ങ മൂളുന്നത് പോലെ മൂളിക്കൊണ്ടിരിക്കും.ഊണ് കഴിക്കാനുള്ള പുറപ്പാടായിരിക്കും.കുറച്ചപ്പുറമാണ് അയാളുടെ വീട്.സമയം പന്ത്രണ്ടു ആയെന്നു തോന്നുന്നു.
"വിശക്കുന്നു ഞാന്‍ പോയിട്ട് വരാം.." കുഞ്ചു എല്ലാവരെയും നോക്കി പിന്നെ തിരിച്ചു നടന്നു.
"നമുക്ക്  പിരിയാം..വൈകീട്ട് ക്രിക്കറ്റ് കളിക്കാന്‍ രാജുവിനേം സോമനേം സുനീനേം വിളിക്കണേ .."കിട്ടു ഓര്‍മപ്പെടുത്തി.
"ഏയ്‌ ..ഞാനില്ല ..നാളെയാ കണക്കു പരീക്ഷയെന്നു നിനക്ക് ഓര്‍മയില്ലേ?"രമേശ്‌ ചോദിച്ചു.
"ക്ലാസ് പരീക്ഷയല്ലേ...സാരമില്ലാ..നീയില്ലേ എന്റെ തൊട്ടടുത്തു പിന്നെന്താ.."കിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു.ഒന്നും പറയാതെ രമേശ്‌ നടന്നു പിന്നാലെ സുനിലും.
"നമ്മുടെ ദീപുവിനേം സോമനേം രണ്ടു ദിവസമായിട്ടു കാണുന്നില്ലല്ലോ..അവരെവിടെപ്പോയി?കിട്ടു വിളിച്ചു ചോദിച്ചു.
"അവര് അമ്മേടെ വീട്ടില്‍ പോയതാ..നാളെയെ എത്തൂ.."സുനിലാണ് പറഞ്ഞത്.
കിട്ടു വീട്ടിലേക്കു നടന്നു.പള്ളി വളപ്പും കഴിഞ്ഞു അവന്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടു വളപ്പിലെത്തി.അതിരില്‍ തഴച്ചു വളരുന്ന ശീമക്കൊന്നകള്‍ ..കാറ്റത്തു അവയുടെ തലപ്പുകള്‍ ആടിക്കളിക്കുന്നു..വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം..ഓ ..മുത്തശിയും അമ്മമ്മയും കൂടി തുടങ്ങീട്ടുണ്ടാകും..പാവം അമ്മ!!ഇതിനിടയില്‍ കിടന്നു പെടാപ്പാട് പെടുന്നുണ്ടാവും..അവനു അമ്മയുടെ അവസ്ഥയോര്‍ത്ത് സങ്കടം തോന്നി.
തനിക്കു നിയന്ത്രിക്കാനാവില്ല തനിക്കെന്നല്ല അച്ഛന്‍ വിചാരിച്ചിട്ട് കൂടി സാധിക്കുന്നില്ല.അമ്മമ്മയുടെ വായിലെ നാവിനു ഭയങ്കര മൂര്ച്ചയാണ്..മുത്തശ്ശിയാകട്ടെ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയും!!!ആരും അടങ്ങുമെന്നു തോന്നുന്നില്ല..അമ്മയുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.അവന്‍ മുറ്റത്തെത്തി."രണ്ടിനെയും കൊന്നു ഞാന്‍ ജയിലീപ്പോകും പറഞ്ഞേക്കാം.."അത്രയ്ക്കും മടുത്തിട്ടാണ് അമ്മ പറയുന്നത്.കറിയും പുകയുമേറ്റു വെളുത്ത മുഖമാകെ കരുവാളിചിരിക്കുന്നു..കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ട് ..ബാബുച്ചേട്ടന്‍ രാവിലെ തന്നെ തെണ്ടാനിറങ്ങിയിട്ടുണ്ടാവും .ഏതായാലും എനിക്കിവരെ നിയന്ത്രിക്കാന്‍ പറ്റുമോന്നു നോക്കട്ടെ.കിട്ടു ചാടി ഇറയത്തെക്കു കയറി.
"എന്താ ഇവിടെ?"
അവന്റെ ശബ്ദം ഉയര്‍ന്നു.
"നീ  കണ്ടില്ലേ മോനെ ഇവളെന്നെ തല്ലാന്‍ വന്നു ഈ മൂധേവി.."മുത്തശ്ശി കരയാന്‍ തുടങ്ങി.
കിട്ടു അമ്മമ്മ യെ  രൂക്ഷമായി നോക്കി അവര്‍ക്ക് യാതൊരു ഭാവഭേദവും ഇല്ല...
മുത്തശ്ശി തുടരുകയാണ്..."ഒന്നുകില്‍ ഇവിടെ ഞാന്‍ മതി ..അല്ലെങ്കീ ഇവള് മതി ..ഞാനാ ഈ വീട് കെട്ടിയെ ..ഇവളിറങ്ങണം..ഇപ്പൊ ഇറങ്ങണം..ഇല്ലെങ്കീ ഞാന്‍ പോകും..എനിക്ക് മക്കളുണ്ട് ..അവരെന്നെ നോക്കി ക്കൊള്ളും..പോന്നു പോലെ നോക്കിക്കൊള്ളും ...."
ഓ...നോക്കും കൊറേ നോക്കിയതല്ലേ...ആര്‍ക്കെങ്കിലും സഹിക്കാനാവുമോ ഇവറ്റകളുടെ നാക്ക്!മുന്‍പൊരിക്കല്‍ പിണങ്ങി മുത്തശ്ശി മൂത്ത മകന്റെ വീട്ടില്‍ പോയത് കിട്ടുവിനോര്‍മയുണ്ട്.രണ്ടു ദിവസം കഴിഞ്ഞില്ല ,പോയ പോലെ വന്നു ..അവിടെ ചിലവാകുമോ ഈ നാക്ക്!
"ഓ.. തുടങ്ങിയോ?അങ്കം തുടങ്ങിയോ...?ബാബുവേട്ടന്‍ എത്തി.സമാദാനം ഇനി ഒച്ച പൊങ്ങാന്‍ ഇടയില്ല.അമ്മമ്മയ്ക്ക് ആകെ പേടിയുണ്ടെങ്കില്‍ അത് ബാബുചേട്ടനെയാണ്..അവര്‍ ഇറയത്തു നിന്നും മുറ്റത്തേക്കു നീട്ടിത്തുപ്പി.പിന്നെ മെല്ലെ പിന്നാമ്പുറത്തേക്ക്  നടന്നു.കയ്യിലൊരു ചെറിയ പൊതി..മുറുക്കാന്‍ (വെറ്റില പുകയില ഇത്യാദി)ആണ്.അത് എപ്പോഴും കയ്യില്‍ കാണും!
കിട്ടുവും ബാബുവും ഒന്നിച്ചു ഉണ്ണാനിരുന്നു. "ചേട്ടനെവിടെയാ രാവിലെ മുതല്‍ പോയത്?"കിട്ടു തിരക്കി.
"ഞാന്‍ ക്ലബ്ബില്‍ പോയി എന്തെ?" ചോദ്യം ബാബുവിനിഷ്ട്ടപ്പെട്ടില്ലെന്നു തോന്നി.
"ചേട്ടന് കടല്‍ മനുഷ്യനെ അറിയുമോ? "
"ആ.. ആരാണപ്പാ അത് പറഞ്ഞത്...ഓ ആരോ പറഞ്ഞത് കേട്ടു..മധുവാണെന്നാ തോന്നുന്നത്..നീ കണ്ടോ അതിനെ?" ബാബുവിന് ആകാംക്ഷയായി.
"ഒരിക്കലല്ല..രണ്ടു വട്ടം കണ്ടു..നല്ല ചന്തമാ കാണാന്‍..പക്ഷെ അതിനു എന്നെപ്പെടിയാ..കണ്ടപ്പോ പുഴയിലേക്ക് ചാടിക്കളഞ്ഞു."
കിട്ടു ഊണ് മതിയാക്കി കയ്യിലൊരു പിടി ചോറുമായി അടുക്കള വാതിലിലൂടെ പിന്നാമ്പുറത്തെത്തി. അവിടെ,അവനെയും കാത്തെന്ന പോലെ ചക്കി പൂച്ച ഇരുന്നിരുന്നു.അവനെ കണ്ട ഉടനെ മുഖവും വാലും കിട്ടുവിന്റെ കാലില്‍ ഉരസി സ്നേഹം പ്രകടിപ്പിച്ചു.ചോറ് ഇലക്കഷണത്തില്‍ ഇട്ടു കൊടുത്തു അവന്‍ കൈ കഴുകി.
---------------------------------------------------------------------------------------------------------
മനസ്സിന് എന്തെന്നില്ലാത്ത ആഹ്ലാദം ആ രാത്രിയില്‍ അവനു അനുഭവപ്പെട്ടു.കാരണം അല്പം മുന്‍പാണ് അച്ഛന്‍ അമ്മയോട് നാട്ടിലേക്ക് പോകുന്ന വിവരം പറഞ്ഞിരുന്നത്.നാട്ടിലെന്നു പറഞ്ഞാല്‍ അച്ഛന്റെ നാട്ടിലേക്ക്.മുന്‍പ് മൂന്നു നാല് വട്ടം അവിടെ പോയതിന്റെ ഓര്മ അവന്റെ മനസ്സിലുണ്ട്.അതിനും മുന്‍പേ,തനിക്കു ഏകദേശം ഒന്നോ രണ്ടോ വയസ്സുണ്ടായിരിക്കുമ്പോള്‍ അവിടെയായിരുന്നു തങ്ങളുടെ താമസമെന്ന് അമ്മ പറഞ്ഞിരുന്നു.ബൈജു ചേട്ടനെയും മീനുവിനെയുമൊക്കെ അവനോര്‍മ വന്നു.അവിടെയുള്ള വലിയ കശുമാവും ആ മാവിന്മേല്‍ ഊഞ്ഞാല്‍ കെട്ടിയാടിയിരുന്ന കാര്യവും അവന്‍ ഓര്‍മ്മിച്ചു.വേഗമൊന്നു നേരം പുലന്നെങ്കില്‍!!കിട്ടു കണ്ണടച്ച് കിടന്നു.അവന്റെ മനസ്സ് അങ്ങകലെയുള്ള അച്ഛന്റെ നാട്ടിലെത്തി.നിറയെ കശുമാങ്ങകളുള്ള ചെറിയ വളപ്പ്.അവിടെ ഇപ്പോള്‍ ഇളയമ്മയും ഇളയച്ചനും ബൈജു ചേട്ടനും മീനുവുമൊക്കെയുണ്ട്.അവര്‍ ഊഞ്ഞാലാടി കളിക്കുന്നുണ്ടാവും..എപ്പോഴും ചീറിപ്പായുന്ന ബസ്സുകളും കാറുകളും മറ്റുമായി ശബ്ദ മുഖരിതമാണ് ആ സ്ഥലം.ബസ്സിറങ്ങുമ്പോള്‍ ,തങ്ങളെ നോക്കിയിരിക്കുന്ന പോലെ കടക്കാരന്‍ അബൂക്ക അവിടെയുണ്ടാവും!മുന്‍പ് അവിടെ താമസിക്കുമ്പോള്‍ ഒരു മുന്നൂറു രൂപ അബൂക്കാക്ക് കൊടുക്കാനുണ്ടെന്ന് അമ്മ പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്.അച്ഛനത് മറക്കാതിരിക്കാനാവും അമ്മ ഒര്മപ്പെടുത്തുന്നത്..
ബസ്സിറങ്ങിയാല്‍ വീടിനു ഇടതു വശമാണ് അബൂക്കാന്റെ പലചരക്ക് കട.ഒപ്പം ചായയും പുട്ടും കടലയും ലഭിക്കും.പുട്ടിനു ചിലവേറിയപ്പോള്‍  പലചരക്ക് സാധനങ്ങള്‍ കുറച്ച് ചായക്കട വികസിപ്പിച്ചു.അതോടെ അബൂബക്കറിന്റെ നല്ല കാലം തെളിഞ്ഞു.
ചായക്കടയുടെ തൊട്ടപ്പുറത്തായി അതെ സൈഡില്‍ മനോഹരന്‍ ചേട്ടന്റെ കള്ള്ഷാപ്പും സ്ഥിതി ചെയ്യുന്നു.മുന്‍പ് വീട്ടില്‍ പോയപ്പോള്‍ വെള്ളയപ്പത്തിനു ചേര്‍ക്കാന്‍ കള്ള് വാങ്ങുമ്പോള്‍ അവിടെയുണ്ടായ കുടിയന്മാരുടെ ശബ്ദ കോലാഹലങ്ങള്‍ ഓര്മ വരുന്നു.
റോഡിനിരുവശവും  പടര്‍ന്നു പന്തലിച്ച കശുമാവുകള്‍!! റോഡിന്റെ ഒരം ചേര്‍ന്ന് നടക്കുമ്പോള്‍ കശുമാങ്ങകള്‍ ചവിട്ടിയരച്ചു പോകുന്നത് നല്ല ഓര്‍മയുണ്ട്.തരാം കിട്ടിയാല്‍ കശുവണ്ടി പെറുക്കി കീശയിലാക്കും!!ബൈജുവേട്ടന്റെ പേഴ്സില്‍ സ്ഥിരമായി കാണാറുള്ള നോട്ടുകള്‍ കശുവണ്ടിയുടെ മറ്റൊരു രൂപമായിരിക്കാം!
വീടിന്റെ ഉയരമുള്ള 'ഇരുത്തി'യില്‍ ഇരുന്നാല്‍ ആ പ്രദേശം ആകപ്പാടെ കാണാം....അവസാനമായി അവിടെ പോയതെപ്പോഴാണ്?കഴിഞ്ഞ ഓണത്തിനു ആണെന്ന് തോന്നുന്നു..ഒരു മാസം കൂടി കഴിഞ്ഞാല്‍ ഓണമാണ്..അപ്പോള്‍ ഒരു കൊല്ലമാവും!
കണ്ണുകള്‍ അടച്ചു കിടന്ന അവനെപ്പോഴോ ഉറക്കത്തിന്റെ മൃദു കരങ്ങളിലേക്ക് വഴുതി വീണു. അവിടെ അവന്റെ ഓര്‍മ്മകള്‍ നശിച്ചു..
പ്രഭാതം.കിട്ടു നേരത്തെ കുളിച്ചൊരുങ്ങിക്കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും ബാബുചെട്ടനും തയ്യാറായി കഴിഞ്ഞിരുന്നു."വരുമ്പോഴേക്കും ഇവിടെ ആരെങ്കിലും ഒരാളെ കാണൂ"അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.മുത്തശ്ശി അതൊന്നും ശ്രദ്ദിക്കാതെ അടയ്ക്ക ഇടിക്കുകയാണ്..അമ്മമ്മ അവിടെയൊന്നും ഉണ്ടായിരുന്നില്ല.
"വഴക്കൊന്നും ഉണ്ടാക്കാതെ ഇവിടെയിരിക്കണേ.."അമ്മ അപേക്ഷിച്ചു.അതിനും മറുപടി ഉണ്ടായില്ല.....
ബസ്സില്‍ യാത്ര ചെയ്യുക എന്നത് കിട്ടുവിനെ സംബന്ധിച്ച് ഇഷ്ട്ടമുള്ള ഒരേര്‍പ്പാടാണ്.അവന്‍ പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കും..ബസ്സില്‍ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല.കിട്ടു പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
വൃക്ഷങ്ങളും ഇലട്രിക് പോസ്റ്റുകളും അതിവേഗം പിന്നോട്ട് പായുകയാണ്.സുഖകരമായ കാറ്റില്‍ അവന്റെ നീളന്‍ മുടി പാറിക്കളിച്ചു.ഏതോ ഒരു സ്ടാണ്ടില്‍ ബസ്‌ അല്‍പനേരം നിര്‍ത്തി.ഒരു മെലിഞ്ഞ പയ്യന്‍ ഓറഞ്ചു മായി അവര്‍ക്കരികിലെത്തി.പ്ലാസ്റിക് പാത്രത്തില്‍ നിറയെ ഓറഞ്ച്.വീട്ടിലേക്കു വെറും കയ്യോടെ പോകരുതല്ലോ എന്ന് കരുതിയാകണം  അച്ഛന്‍ കുറച്ച് ഓറഞ്ച് വാങ്ങി.വീണ്ടും ബസ്‌ യാത്ര ആരംഭിച്ചു.
ബസ്‌ സ്റ്റോപ്പില്‍ നിന്നും ഒരല്‍പം നടക്കണം.അബൂക്ക ശ്രദ്ദിക്കുണ്ടോ ആവോ? അച്ഛന്‍ മുന്നില്‍ വളരെ വേഗം നടക്കുകയാണ്.റോഡിനിരു വശവും പടര്‍ന്നു പന്തലിച്ച കശുമാവില്‍ കൂട്ടങ്ങള്‍ തണല്‍ നല്‍കുന്നു.കാറ്റ് ശക്തിയില്‍ കടന്നു പോയി.അവര്‍ക്ക് മുന്നില്‍ രണ്ടു മൂന്നു കശുമാങ്ങകള്‍ നിലം പതിച്ചു.റോഡിനു ഒരു വശത്ത്‌ കശുമാങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു..അസംഖ്യം കബന്ധങ്ങള്‍ പോലെ അവ കാണപ്പെട്ടു.
പുല്ലാനിക്കാടുകളാല്‍ റോഡില്‍ നിന്നും നോക്കിയാല്‍ വീട് കാണുമായിരുന്നില്ല.മുറ്റത്തെങ്ങും ആരുമില്ല.ഒരു കൊല്ലം മുന്‍പ് കാണപ്പെട്ടതിനേക്കാള്‍ വളരെ മാറ്റം സംഭവിച്ചിരിക്കുന്നു വീടിനു എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി..ചുമരുകള്‍ വെള്ള പൂശി മനോഹരമാക്കിയിരിക്കുന്നു.മുന്‍ വശത്തെ പപ്പായ മരം കാണാനില്ല!
അച്ഛന്റെ ചുമയുടെ ശബ്ദം കേട്ടിട്ടാകണം അകത്തു നിന്നും ഇളയമ്മ പുറത്തേക്ക് വന്നു.
"അല്ലാ..ആരിദ്? " എന്നാ ചോദ്യത്തോടെ അവര്‍ അതിഥികളെ സ്വീകരിച്ചു.എവിടെ നിന്നോ മീനുവും ഓടിവന്നു.അച്ഛന്‍ ഓറഞ്ച് പൊതി അവളെ ഏല്‍പ്പിച്ചു.
"ഏതായാലും  ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോ.."ഇളയമ്മ പരിഭവങ്ങള്‍ ഓരോന്നായി നിരത്താന്‍ തുടങ്ങും..ഹോ അതാണിനി കേള്‍ക്കാന്‍ പറ്റാത്തത്.
കിട്ടു വേഗം മുറ്റത്തേക്കിറങ്ങി..അകലേയ്ക്ക് നോക്കിയാല്‍ ആകാശത്തെ തൊട്ടുരുമ്മിക്കൊണ്ട്  ഒരു അതിര്‍ വരമ്പ് പോലെ മല നിരകള്‍ ഉയര്‍ന്നു നില്‍ക്കുന്നു..പ്രകൃതി സൗന്ദര്യം മുഴുവന്‍ ആ ഒരൊറ്റ സ്ഥലത്ത് കേന്ദ്രീകരിച്ചതായി തോന്നി..ബാബുവേട്ടന്‍ മീനു ഓറഞ്ച് കഴിക്കുന്നതും നോക്കി ഇരിക്കുകയാണ്........
വളരെ പെട്ടെന്നാണ് സമയം പോകുന്നതെന്ന് അവനു തോന്നി..ആഹ്ലാദകരമായ ഈ അന്തരീക്ഷം നഷ്ട്ടപ്പെടാന്‍ പോകുന്നു.ഇനി ഇത് പോലെയുള്ള അവസരങ്ങള്‍ അടുത്തെങ്ങുമുണ്ടാകാനുള്ള  സാധ്യതയില്ല.മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ അവര്‍ ആരംഭിച്ചു.ബസ്‌ സ്റ്റോപ്പ്‌ വരെ ബൈജു ചേട്ടന്‍ അവരെ അനുഗമിച്ചു.
"വീട്ടിലിനി എന്താണാവോ സംബവിചിരിക്കുക.." അമ്മ ആരോടെന്നില്ലാതെ പിറുപിറുത്തു .
ബസ്സില്‍ പിന്നോട്ട് പായുന്ന വൃക്ഷങ്ങളെ നോക്കിയിരിക്കുമ്പോള്‍ കടല്‍ മനുഷ്യനെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവനിലുണ്ടായി..
വീട്ടില്‍ ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല..വഴക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നുന്നു..അമ്മ അകത്തേക്ക് കയറി.ഒപ്പം കിട്ടുവും.മുത്തശ്ശി പായയില്‍ ചുരുണ്ട് കൂടി കിടക്കുകയാണ്.അമ്മ മുത്തശ്ശിയെ തൊട്ടു വിളിച്ചു.
"ആരാദ്? "മുത്തശ്ശി മുഖം തിരിച്ചു നോക്കി.ആളെ മനസ്സിലായതോടെ അവര്‍ പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു തുടങ്ങി.മുത്തശ്ശിയുടെ മുഖത്തെ തൊലി പറിഞ്ഞു ചോര കിനിയുന്നുണ്ടായിരുന്നത് കിട്ടു ശ്രദ്ദിച്ചു.
"എന്താമ്മേ? "അമ്മ ചോടിചെങ്ങിലും മറുപടിയായി കരച്ചില്‍ വര്‍ദ്ദിച്ചു.
കിട്ടു പിന്തിരിഞ്ഞു അമ്മമ്മയുടെ മുറിയില്‍ ചെന്ന് നോക്കി.അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ മുറുക്കാന്‍ തുടങ്ങുകയാണ്.മുത്തശ്ശിയെ ദേഹോപദ്രവമേല്പ്പിച്ചത് അമ്മമ്മ തന്നെയാകണം..എങ്കിലും അവന്‍ ഒന്നും ചോദിക്കാന്‍ പോയില്ല .അകത്തു മുത്തശ്ശിയുടെ കരച്ചില്‍ നേര്‍ത്തു.
സ്വര്‍ഗ്ഗത്തില്‍ നിന്നും വീണ്ടും നരകത്തിലെത്തിയ പ്രതീതിയാണ് അവനനുഭാവപ്പെട്ടത്‌.
അല്‍പ നേരം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയുടെ ശാപവചനങ്ങള്‍ അവന്റെ കാതുകളിലേക്ക് പതിച്ചു..
(തുടരും)















































































































































'



































































































Friday, September 2, 2011

മന്ദാകിനിയുടെ പുത്രന്‍... (ഭാഗം ഒന്ന്)

കിട്ടു ഓടുകയാണ്...മന്ദാകിനി പ്പുഴയിലെത്താന്‍ അവന്റെ കാലുകള്‍ ദ്രുതഗതിയില്‍ചലിച്ചു..മുള്‍പ്പടര്‍പ്പുകില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞതോന്നും വകവയ്ക്കാതെ അടുത്തു കണ്ട ചുള്ളിപ്പടര്‍പ്പുകള്‍ ചാടിക്കടന്നു കൊണ്ട് അവന്‍ഓട്ടം തുടര്‍ന്നു...മന്ദാകിനിപ്പുഴയില്‍ നിന്നും ചാടിത്തിമിര്‍ത്തു കുളിക്കുന്ന കൂട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം.അവന്‍  ഓട്ടത്തിന് വേഗത കൂട്ടി..ഓടിക്കിതച്ചു വരുന്ന അവന്റെ വരവ് കണ്ടു കൂട്ടുകാരില്‍  ഒരുവന്‍ വിളിച്ചുകൂവി..
'
വേഗം വാടാ..നേരമെത്രയായി..
വെട്ടി
വിഴുങ്ങാന്‍ കുറെ സമയമെടുത്തിട്ടുണ്ടാവും..അതാ വൈകിയേ...മറ്റൊരുവന്‍ ‍...കിട്ടുവിന്റെ സംഘത്തില്‍  അഞ്ചാറു പേരുണ്ടാവും കിട്ടുവാണ് അവരുടെ നേതാവ്.അവന്റെ വരവ് വൈകിയതിനാലാവാം കൂട്ടുകാര്‍  കളി തുടങ്ങാതിരുന്നത്‌..പുഴയുടെതൊട്ടടുത്തെത്തിയ കിട്ടു,കൂട്ടുകാരെയും മറികടന്നു പുഴയിലേക്ക് കുതിച്ചു..പിന്നെയവന്‍ കുറച്ചു ദൂരെയാണ് പൊങ്ങിയത്..
'
വാ തുടങ്ങാം..' അവന്‍ വീണ്ടും മുങ്ങാം കുഴിയിട്ടു...
മുങ്ങാം
കുഴിയിട്ടു നീന്തി ജയിക്കാന്‍ കിട്ടുവിനോളം പോന്ന ആരും തന്നെ മന്ദാകിനിപുരം ഗ്രാമത്തിലില്ല..വളരെ ചെറുപ്പത്തില്തന്നെ മന്ദാകിനി പ്പുഴയുടെ കൂട്ടുകാരനായിരുന്നു കിട്ടു.അതുകൊണ്ട് തന്നെ പുഴയിലെ ഓരോ മുക്കും മൂലയും അവനു സുപരിചിതമായിരുന്നു...അവന്റെ ഇഷ്ട്ടപ്പെട്ട വിനോദമായിരുന്നു മന്ദാകിനിപ്പുഴയിലെ ഇളം ചൂട് വെള്ളത്തില്നീന്തിത്തിമിര്‍ത്തു കുളിക്കുക എന്നത്.മറ്റേതു പുഴയില്നിന്നും മന്ദാകിനിപ്പുഴയ്ക്ക് വിത്യസ്തമായ ഒരു കഥ പറയാനുണ്ട് ..ദേവസുന്ദരിയും കുയില്നാദം പോലെ മധുര ശബ്ദത്തിന്റെ ഉടമയുമായ മന്ദാകിനിയുടെ കഥ....
മന്ദാകിനിയുടെ
പാട്ടിന്റെ സൗന്ദര്യത്തെക്കുറിച്ച് മുത്തശ്ശി എന്നും പറയാറുള്ള കഥ കിട്ടു പലപ്പോഴും ഓര്‍ക്കും..ഒടുവില്‍ ഒരുനാള്‍ പുഴയില്‍ അവളുടെ ജഡം ഒഴുകി നടന്നു..കൊന്നതാണെന്നും മറ്റും പലരും പിറുപിറുത്തു എങ്കിലും അതോടെ മന്ദാകിനിപ്പുഴയ്ക്ക് പേര് വീണു..
മന്ദാകിനിപ്പുഴയുടെ
സംഗീതം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മന്ദാകിനി പാടുന്നതാനെന്നു മുത്തശ്ശി പറയാറുണ്ട്‌ .. പുഴയില്മന്ദാകിനിയുടെ ആത്മാവുണ്ട്   അവള്‍ക്കു കുട്ടികളെ വലിയ ഇഷ്ട്ടമാണ് പോലും!!
കിട്ടു
നീന്തി വളരെ ദൂരെഎത്തിയിരുന്നു..കൂട്ടുകാര്‍ക്കൊന്നും അവന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല..പെട്ടെന്നാണ്  അവന്‍അത് കണ്ടത് ..പുഴയില്വലിയോരോളം  ഉയര്‍ന്നു!!ജലം നാലുപാടും ചിതറിത്തെറിച്ചു..കിട്ടുവിന്റെ   മനസ്സില്‍ ഭയം ചേക്കേറി..'ഭഗവാനെ എന്തായിത്...'അവന്റെ തൊട്ടു  മുന്നില്‍ ഒരു മനുഷ്യ രൂപം  ഉയര്‍ന്നു...
കഴുത്തോളം
മുടി ഉണ്ടെങ്കിലും പുരുഷനാണെന്നു  പെട്ടെന്നവന്‍ തിരിച്ചറിഞ്ഞു..ഭയം കൊണ്ട് മിണ്ടാന്‍ പറ്റുന്നില്ല...വളരെ പെട്ടെന്ന് രൂപം മുങ്ങാം കുഴിയിട്ടു മറഞ്ഞു....
കിട്ടുവി
ന്റെ മനസ്സ് ഭയചകിതമായി...കൂട്ടുകാരെ വിവരംഅറിയിച്ചാലോ?താനിന്നു വരെ മന്ദാകിനിപുരത്തു കണ്ടിട്ടില്ലാത്ത ഒരു രൂപം!! 

കിട്ടു
മുങ്ങാം കുഴിയിട്ട് രൂപത്തെ അന്വേഷിച്ചു  നീന്താന്‍തുടങ്ങി.വളരെ സമയത്തോളം അവനു  വെള്ളത്തില്‍ ശ്വാസം പിടിച്ചു നീന്താനുള്ള കഴിവുണ്ട്.എങ്കിലും രൂപത്തെ അവിടെയെങ്ങും കാണാന്‍ പറ്റിയില്ല.ഇത്ര പെട്ടെന്ന് അത് എവിടെപ്പോയി? കിട്ടു  നിവര്‍ന്നു. കൂട്ടുകാര്‍നീന്തി വരുന്നുണ്ട് .
സജീ.. 
സുനില്‍വേഗം കരയിലേക്ക് നീന്തു..പെട്ടെന്ന്.. അവന്‍വിളിച്ചു കൂവി..
എന്താടാ
നീ കയറുകയാണോ?..."അതല്ല..പ്രേതം​..പ്രേതം.."അവന്റെ മുഖം ഭയന്ന് വിളറിയിരുന്നു..
"പ്രേതമോ?
വെള്ളത്തിലെന്തു പ്രേതം?ഇവന് പ്രാന്താ.."
"വേഗം
വാടാ..."കിട്ടു കരയെ ലക്ഷിയമാക്കി നീന്തിത്തുടങ്ങി.. കൂട്ടുകാര്‍ പിന്നാലെയും.. അവര്‍വളരെ പെട്ടെന്ന് കരയ്ക്ക്കയറി.കിട്ടുവിനു നന്നേ കിതക്കുന്നുണ്ടായിരുന്നു..
'
എന്താ കാര്യം നീയെന്താ പ്രേതമെന്നു പറഞ്ഞത്?"സോമന്തല തോര്‍ത്തുന്നതിനിടയില്‍ചോദിച്ചു."ഇവന്റെ  തട്ടിപ്പാ നമ്മളെ പേടിപ്പിക്കാന്‍‍.അല്ലേട.."
"അല്ലടാ..
ഞാന്‍ കണ്ടതാ ...മുടിയും താടിയും നീട്ടി വളര്‍ത്തിയ ഒരു രൂപം.."കിട്ടു  കിതയ്ക്കുന്നതിനിടയില്‍പറഞ്ഞൊപ്പിച്ചു..
 "രാമേട്ടന്‍
നേരത്തെ കുളിക്കാന്‍ ഇറങ്ങിയിരുന്നു..നീ കണ്ടത് ചിലപ്പോ രാമേട്ടനെ ആയിരിക്കും.."
"അത്
ശരിയാ.." മറ്റുള്ളവര്‍ അത് ശരി വെച്ചു.
'
രാമെട്ടനെവിടെയാ താടിയും നീട്ടി വളര്‍ത്തിയ മുടിയുമുള്ളത്..ഇത് രാമെട്ടനോന്നുമല്ല..'കിട്ടുപറഞ്ഞു
"വെള്ളത്തിലായത്
കൊണ്ട് നിനക്ക് തോന്നിയതാവും..വാ നമുക്ക് പോകാം.."രാജു പോകാനൊരുങ്ങി..
'
അല്ല..അതൊരു മനുഷ്യനാണ് എങ്കില്എവിടെയെങ്കിലും പോങ്ങണ്ടേ?അല്ലെങ്കില്ശ്വാസം മുട്ടി ചത്തു പോവില്ലേ?' കൂട്ടത്തില്‍ ചെറിയവനായ കുഞ്ചു ചോദിച്ചു..അപ്പോഴാനവര്‍ കാര്യം  ഓര്‍ത്തത്. 'എടാ..അത് ശരിയാണല്ലോ..നമുക്ക് വേഗം കടവിനടുത്തെക്ക് പോകാം..'
'
കിട്ടൂ നീ അവിടെയല്ലേ ജലപിശാചിനെ കണ്ടത്?'.....'ജലപിശാചോന്നുമല്ല അത് മനുഷ്യന്‍തന്നെയാ..'
 അവര്‍
കടവിനടുത്തെക്ക് ഓടി..
'
എന്താടാ കുളി നേരത്തെ തന്നെ മതിയാക്കിയോ?' ശബ്ദം കേട്ട് അവര്‍തിരിഞ്ഞു നോക്കി..രാമേട്ടനാണ്..ഈര്‍ക്കിലി പോലെയുള്ള മനുഷ്യന്‍‍.. അരയില്‍ഒരു തോര്‍ത്തും ചുറ്റിയാണ്അയാളുടെ നില്പ്പ്.തണുത്തിട്ടാകണം അയാളുടെ ശരീരം വിറക്കുന്നുണ്ട്‌.
'
രാമേട്ടനോട്സംഗതി ഇപ്പൊ പറയേണ്ട.. 'സാധനം' സ്ഥലം വിടുന്നതിനു  മുന്‍പേ കടവിലെത്തണം. 'കിട്ടു സ്വകാര്യമായി പറഞ്ഞു..വീണ്ടുമവര്‍ ഓട്ടം ആരംഭിച്ചു.
കടവിനടുത്തു,
തോണി കഴുകിക്കൊണ്ടിരിക്കുന്ന അന്ത്രുമാന്‍ മാത്രമേ ഉള്ളൂ..തടിച്ചു മല പോലെയുള്ള രൂപമാണ് അന്ത്രുമാന്.തലയിലൊരു വട്ടക്കെട്ടും!സ്വതവേ ചുവന്ന ണ്ടക്കണ്ണുകള്‍ഉള്ള അന്ത്രുമാനെ  കുട്ടികള്‍ക്ക് പേടിയാണ്.അരയിലൊരു ലുങ്കി മാത്രമേ അന്ത്രുമാന്‍ധരിക്കാറുള്ളൂ..അയാള്‍ കുപ്പായം ധരിക്കുന്നത് വിരളമാണ്.
അന്ത്രുമാന്
കടത്ത് പണിയാണ്.പുതുതായി ണ്ടു തോണികള്‍ കൂടി കടവിലെത്തിയിട്ടുണ്ട്‌.അതുകാരണം അയാള്‍ക്ക്കുറച്ചു നാളായി സകലരോടും ദേഷ്യമാണ്....ദേഷ്യം വന്നാല്‍ അന്ത്രുമാന്റെ  സ്വതവേ ചുവന്ന കണ്ണുകള്‍ഒന്നുകൂടി ചുവക്കും.
ദൂരെ
നിന്നും തോണിയുടെ പുരത്തടിക്കുന്ന ടാക് ടാക് ശബ്ദം കേള്‍ക്കാം.മധുവിന്റെ തോണിയാണ്.സോമന്റെ ചേട്ടനാണ് മധു.അയാള്‍വലയിട്ടു, മീന്‍വീഴാന്‍വേണ്ടി ശബ്ദമുണ്ടാക്കുകയാണ്.
"യ്യ്
ന്തെട ബടെ എല്ലാരും കൂടി..ഇബ്ടെയും കലക്കാന പരിപാടി?കടവീന്നു കുളിക്കരുതെന്നു നെന്നോടെക്കെ നൂറോട്ടം പറയണാ..."അന്ത്രുമാന്റെ   ഗര്‍ജ്ജനം..
"കുളിക്കാനല്ല
ഇക്ക..."കിട്ടു ശബ്ദിച്ചു..
അന്ത്രുമാനോട് 
സംസാരിക്കാന്‍അവനെ ഇത്തിരി ധ്യര്യമുള്ളൂ.അവന്റെ കണ്ണുകള്മന്ദാകിനിപ്പുഴയുടെ മുക്കും മൂലയും തിരയുകയായിരുന്നു.....
കാണുന്നില്ലല്ലോ...
അവന്‍ കൂട്ടുകാരുടെ നേര്‍ക്ക്നോക്കി..അവരുടെയും നോട്ടം പുഴയില്‍ തന്നെ ആയിരുന്നു...
'
നീ ണ്ടത് നേര് തന്നെ ആണോടാ?'..രാജുവിന് വിശ്വാസം വന്നില്ലെന്ന് തോന്നി..
കാളീഭഗവതിയാണെ..
സത്യം.. ഞാന്‍​‍ ണ്ടതാ..
'
ണ്ടാല്‍ആരെപ്പോലിരിക്കും..?തടിച്ചിട്ടാണോ..മെലിഞ്ഞിട്ടാണോ?'കൂട്ടുകാരില്‍തടിച്ചു ഉണ്ട എന്ന ഓമനപ്പേരുള്ള രമേശ്ചോദിച്ചു..
''
നിന്റെ അത്രേം തടിയില്ല.." കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.

അത്രയും നേരം ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്ക മുഖം പോലെ കാണപ്പെട്ട ആകാശത്തിനു രൂപമാറ്റം സംഭവിച്ചു .മൂന്നു നാല് ദിവസമായി പെയ്യാന്‍ മറന്ന മഴ വീണ്ടും ആകാശത്തു ഒരുക്കങ്ങള്‍ തുടങ്ങി!
മന്ദാകിനിപ്പുഴയില്‍ അങ്ങോളമിങ്ങോളം പരന്ന വെയില്‍ എവിടെയോ പോയൊളിച്ചു.
രാമേട്ടന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വേഗത്തിലുള്ള നടത്തം ആരംഭിച്ചു.അയാളുടെ പല്ലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കാം.
 "നമുക്ക് പോകാം"രാജു ധൃതി കൂട്ടി.
 ക്ഷമയില്ലാത്ത കൂട്ടത്തിലാണ് രാജു.അതുകൊണ്ടാണ് അവനു ആംബുലന്‍സ് എന്നാ പേര് വീണത്‌.അത് ചുരുങ്ങി ആമ്പി എന്നായ് മാറി.

 പൊടുന്നനെ മഴ ആരംഭിച്ചു കഴുകി വെച്ച തോണി അന്ത്രുമാന്‍ കമഴ്ത്തി വെച്ച്,അതിനു മുകളില്‍ രണ്ടു മൂന്നു തെങ്ങോലകളും വാരി വച്ച് അയാളും ഓട്ടം തുടങ്ങി.കിട്ടുവും സംഘവും ഇതിനകം ഓടിക്കഴിഞ്ഞിരുന്നു...
 "തണുപ്പത്ത് ആ വെള്ളത്തിലുണ്ടായ ആള് ചത്തു പോവില്ലേ? "കുഞ്ചുവിനു സംശയം. കിട്ടുവും അത് ഓര്‍ക്കാതിരുന്നില്ല.ആ മനുഷ്യന്‍ എവിടെപ്പോയി ആവോ?
 തിമിര്‍ത്തു പെയ്ത മഴ അല്‍പ്പമൊന്നു ശമിച്ചു.മഴയെ കിട്ടുവിനിഷ്ട്ടമല്ല .എന്നും ഓടിചാടിക്കളിക്കാന്‍ അവനു വേനല്‍ക്കാലംവേണം.മഴ കുറഞ്ഞെന്നു കണ്ടപ്പോള്‍ അവന്‍‍ മുറ്റത്തേക്കിറങ്ങി അവിടമാകെ വെള്ളം തളം കെട്ടി കിടക്കുന്നു.താനിന്നലെ മണ്ണ് കൊണ്ടുണ്ടാക്കിയ വീട് മഴയത്ത് കുതിര്‍ന്നു നിലം പതിച്ചിരിക്കുന്നു.ശക്തിയായ ഒരു കാറ്റ് മുറ്റത്തെ പുളിയന്‍ മാവിന്റെ കീഴില്‍ വീണ്ടുമൊരു മഴ  പെയ്യിച്ചു 
അവന്‍ മുറ്റവും കടന്നു നടന്നു തുടങ്ങി.ജോലിയും കഴിഞ്ഞു അച്ഛന്‍ വരുന്നുണ്ട്.മഴയത്ത് തന്നെ കണ്ടാല്‍ വഴക്ക് ഉറപ്പാണ്.അവന്‍  പിന്തിരിഞ്ഞു മുറ്റത്തെത്തി.ചളി വെള്ളം കാലുകൊണ്ട്‌ അടിച്ചു തെറുപ്പിച്ച് വീടിനകത്തേക്ക് കയറിപ്പോയി.
"കാലു പുറത്തൂന്നു തുടച്ചിട്ടു വേണ്ടെടാ അകത്തോട്ടു കയറാന്‍ ഈ ചെക്കനോടിത് എത്ര പ്രാവശ്യം പറയണം "മുത്തശ്ശിയാണ് ..ഭയങ്കര ശുചിത്വമാണ്..കിട്ടു ഓര്‍ത്തു.വായിലുള്ള കോളാമ്പി മുറ്റത്തേക്കു തുപ്പിയാല്‍ പകുതിയും ഇറയത്തെക്കു വീണു എന്ന് വരാം ആ  ആളാണ്‌..
എങ്കിലും അവനു മുത്തശ്ശിയെ ഭയങ്കര ഇഷ്ട്ടമാണ്.മുത്തശ്ശിക്കും കിട്ടു കഴിഞ്ഞാലെ ബാക്കിയെല്ലാവരോടും സ്നേഹമുള്ളൂ.പക്ഷെ മുത്തശ്ശിക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാത്ത ഒരാളെ വീട്ടിലുള്ളൂ..അത് മറ്റാരുമല്ല..മുത്തശ്ശിയുടെ സ്വന്തം മകള് തന്നെ..അതായതു അമ്മമ്മ..കിട്ടുവിന്റെ   മനസ്സില്‍ വീണ്ടും കടല്‍ മനുഷ്യന്റെ രൂപം തെളിഞ്ഞു വന്നു.ആരാണ് താന്‍പറഞ്ഞാല്വിശ്വസിക്കുക.അയാളുടെ രൂപം വരച്ചാലോ? അവന്‍ആലോചിച്ചു.നീണ്ട്‌ കഴുത്തോള മെത്തുന്ന മുടി. നീണ്ട മീശയും താടിയും. കണ്ണുകള്‍ അത് പൂച്ചക്കണ്ണല്ലേ എന്ന് സംശയം.തല മാത്രമേ  കാണാന്‍ പറ്റിയുള്ളൂ..അവന്‍പെനസിലും കടലാസ് ഷീറ്റുമെടുത്തു ചിത്ര രചന ആരംഭിച്ചു.കിട്ടു ചിത്രം വരയ്ക്കാന്‍ മിടുക്കനാണ്..അവന്റെ നല്ല ചിത്രങ്ങള്‍വീടിന്റെ മുന്‍വശത്തെ  ചുമരുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.കിട്ടുവിനു ആകെയുള്ളത് ഒരു ചേട്ടനാണ് ബാബു. അയാള്‍ നന്നായി പാടും.പത്താം തരാം തോറ്റതില്‍ പിന്നെ ഒരു നല്ല ജോലിക്ക് വേണ്ടി അന്വേഷണംആരംഭിച്ചതാണ്.ഇതുവരെ ഒന്നും ശരിയായിട്ടില്ല.പത്താം തരംതോറ്റവന് എന്ത് ജോലി കിട്ടാന്‍!
 ചിമ്മിനിക്കൂടിന്റെ വെളിച്ചത്തില്‍ ചിത്രം പൂര്‍ത്തിയാക്കി.നന്നായിട്ടുണ്ടെന്ന് അവനു തന്നെ തോന്നി.കടലാസും പെനസിലും ന്റെ പുസ്തകപ്പെട്ടിയില്‍വെച്ച് കിട്ടു പുസ്തകമെടുത്തു വായന തുടങ്ങി.
 മുറ്റത്തു വെയില്‍പരന്നു.കിട്ടു ന്റെ കവണയുമെടുത്തുകൊണ്ട്‌ നടന്നു.പുഴയുടെ ണ്ട് വളപ്പുകള്‍ക്കപ്പുറമാണ്അവന്റെ വീട്.വീടിനു മുന്നിലുള്ള വളപ്പില്ആള്‍പ്പാര്‍പ്പില്ല. ഭാഗമാകെ കാടും പടലും പിടിച്ചു കിടന്നിരുന്നു.അതിന്റെ മധ്യത്തിലൂടെയുള്ള വഴിയിലൂടെ മാത്രമാണ് ള്‍ സഞ്ചാരമുണ്ടായിരുന്നത്.ഒഴിഞ്ഞ വീടിനുള്ളില്പലപ്പോഴും മുക്കലും മുരള്ച്ചയും കേള്‍ക്കാറുണ്ട്.പ്രേതബാധയുള്ള വീടാണെന്നും മറ്റും മുത്തശ്ശി പറയാറുണ്ടെങ്കിലും ശബ്ദം വല്ല വവ്വാലോ മറ്റു ജന്തുക്കളുടെയോ ആയിരിക്കുമെന്നാണ് കിട്ടുവിന്റെ അച്ഛന്‍ പറയുന്നത്.മാത്രമല്ല  രാത്രിയായാല്‍ വീട് കുറുക്കന്മാരുടെ സങ്കേതവുമായിരുന്നു.എന്നാല്‍ അവന്‍ ഭാഗമൊന്നും ശ്രദ്ധിക്കാനേ പോയിരുന്നില്ല.കാരണം അച്ഛന്‍ എന്നും വിലക്കിയിരുന്നു.ഇഴ ജന്തുക്കളും മറ്റും കൂടുതലുള്ള സ്ഥലമായതുകൊണ്ടാണിത്.
  വളപ്പിന്റെ ഒരു ഭാഗത്തായി വലിയൊരു പൊട്ടക്കിണറും ണ്ടായിരുന്നു.അതിനു തൊട്ടപ്പുറമുള്ള വളപ്പ് പള്ളിവകയാണ്. പ്രദേശം തെങ്ങുകളാല്‍നിറഞ്ഞിരുന്നു.അവിടെ വീട്  കെട്ടാന്‍വേണ്ടി ഒരു തറ നിര്‍മ്മിച്ചിരുന്നു.അതാണെങ്കില്‍ മുള്‍പ്പടര്‍പ്പുകള്‍ പടര്‍ന്നു കയറിയുമിരിക്കുന്നു.തെങ്ങിന്തൈകള്‍  നടുവാന്‍വേണ്ടി ഇഷ്ടടം പോലെ കുഴികള്‍ കുഴിച്ച പ്രദേശമായിരുന്നു പള്ളിവക വളപ്പ്.അവിടെ തേങ്ങ പറിക്കുവാന്‍ആള്‍ക്കാരെത്തും  അതൊഴിച്ചാല്‍കിട്ടുവിന്റെ യും സംഘത്തിന്റെ യും താവളമാണാ സ്ഥലം.
 അവന്‍ന്റെ വളപ്പിലുള്ള ഏറ്റവും ഉയരം കൂടിയ മരത്തിന്‍മേല്‍കയറി.വീടിന്റെ പിന്നാമ്പുറത്താണ് മരം സ്ഥിതി ചെയ്യുന്നത്.കീശയില്‍ നിന്നും കല്ലിന്‍കഷണങ്ങള്‍പെറുക്കി ചവണയിലാക്കി എയ്തു തുടങ്ങുമ്പോഴാണ് അത് അവന്റെ ശ്രദ്ധയില്‍പെട്ടത്...പുഴയുടെ മദ്ദ്യ ഭാഗത്ത് , മുന്‍പ് പൂര്‍ത്തീകരിക്കാതെ പോയ പാലത്തിന്റെ ഉയര്‍ന്ന ഒരു സ്ലാബ്ബിന്‍മേല്‍കയറിയിരിക്കുന്ന ഒരു രൂപം!!!താടിയും മുടിയുമുണ്ട് !!ഈശ്വരാ.. കടല്‍ മനുഷ്യന്‍‍!!!
 അവന്‍പുഴയുടെ എല്ലാ ഭാഗവും നോക്കി..ആരുമില്ല...
  മാവിന്‍മേല്‍ കയറിയാല്‍ മന്ദാകിനി പ്പുഴയുടെ സൗന്ദര്യം ശരിക്കുമാസ്വദിക്കാം.. ഏതോ ഒരു നിശ്ചല ചിത്രമാണെന്ന് തോന്നും...പുഴ ശാന്തമായ് ഒഴുകുകയാണ്..........
(തുടരും)