കിട്ടു വേഗം മരത്തില്‍ നിന്നിറങ്ങി പിന്നെ പുഴക്കരയിലേക്ക് കുതിച്ചു.കടല്‍ മനുഷ്യന്‍ എങ്ങോ നോക്കിയിരിക്കുകയാണ്.നല്ല വെളുത്ത നിറമാണ് അതിനെന്നു തോന്നി.പെട്ടെന്ന് തിരിഞ്ഞ ആ ജീവി,കിട്ടുവിനെ കണ്ടു ഭയന്നതു പോലെ പുഴയിലേക്ക് എടുത്തു ചാടി.അവനും വിട്ടു കൊടുത്തില്ല;കയ്യിലുണ്ടായിരുന്ന കവണ നിലത്തേക്കെറിഞ്ഞു പുഴയിലേക്ക് ശരം കുത്തി.സ്ലാബ് സ്ഥിതി ചെയ്യുന്ന ഭാഗത്തെത്തി അവന്‍ നിവര്‍ന്നു.വീണ്ടും മുങ്ങാം കുഴിയിട്ടു.കുറച്ചു നേരം മുങ്ങിപ്പരതിയെങ്കിലും ആ ജീവിയുടെ പൊടി പോലും കാണാന്‍ പറ്റിയില്ല.ഇതെവിടെപ്പോയി?അവനു ആശ്ചര്യമായി.ഈതായാലും എവിടെയെങ്കിലും പോങ്ങുമല്ലോ...അവന്‍ സ്ലാബില്‍ കയറി ഇരിപ്പുറപ്പിച്ചു.
മന്ദാകിനിപ്പുഴയ്ക്ക് ഒരു മാറ്റവുമില്ല..കടല്‍ മനുഷ്യനെ കണ്ടില്ലെയില്ലെന്ന ഭാവം..അത് ശാന്തമായോഴുകുകയാണ്..കുറച്ചു സമയം കാത്തു നിന്നെങ്കിലും പുഴയില്‍ ഒരു ചലനവും ഉണ്ടായില്ല.അവന്‍ നിരാശനായി കരയിലേക്ക് നീന്തി.ഉടുപ്പ് ആകപ്പാടെ നനഞു വീട്ടില്‍ ഈ വേഷത്തില്‍ കണ്ടാല്‍ വഴക്ക് കിട്ടുമെന്ന് ഉറപ്പാണ്.ഞായറാഴ്ച ആയതിനാല്‍ അച്ഛന്‍ ഉറക്കമുണര്‍ന്നിട്ടുണ്ടാവില്ല .അപ്പോഴാണത് അവന്റെ ശ്രദ്ദയില്‍ പെട്ടത് ! കരയില്‍ ഒരു ഭാഗത്ത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ മത്സ്യത്തിന്റെ തലയും ചെതുമ്പ ലുകളും കൂട്ടിയിട്ടിരിക്കുന്നു.അവ ഉറുമ്പുകള്‍ വലിച്ചു കൊണ്ട് പോകുന്നു! ആ കാഴ്ച കണ്ടപ്പോള്‍ അവനു നല്ല രസം തോന്നി..നിര നിരയായി പോകുന്ന ഉറുമ്പിന്‍ കൂട്ടങ്ങള്‍! കടല്‍ മനുഷ്യന്‍ പച്ച മത്സ്യങ്ങളെയാണോ ഭക്ഷിക്കുന്നത്?ഒരു പക്ഷെ അതാവാം അവന്റെ പ്രിയപ്പെട്ട ഭക്ഷണം..എന്തിനാണാവോ ഇത് മന്ദാകിനി പ്പുഴയിലെത്തിയത്?ഏതായാലും വെള്ളത്തില്‍ ശ്വസിക്കാനുള്ള കഴിവ് ഇതിനുണ്ടാവണം അത് കൊണ്ടായിരിക്കുമല്ലോ വെള്ളത്തില്‍ ഇത്രയും നേരം കഴിയാന്‍ പറ്റുന്നത്.അവന്റെ മനസ്സില്‍ കടല്‍ മനുഷ്യനെക്കുറിച്ചുള്ള ഒരു ചിത്രം രൂപം കൊണ്ടു.ഏതായാലും വീട്ടിലേക്കു പോകാം..വൈകിയാല്‍ അച്ഛനുണരും.
ചായയും കഴിച്ച് കിട്ടു കടവിലേക്ക് നടന്നു.അവിടെ തന്റെ കൂട്ടുകാര്‍ എത്തിയിട്ടുണ്ടാവും.വഴിയിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടന്നിരുന്നു.അവന്റെ തൊട്ടു മുന്നില്‍ ഒരു ഉണങ്ങിയ ഓല വന്നു വീണു.ചളി വെള്ളം നാലുപാടും ചിതറി! ഭാഗ്യം!!കുറച്ചു മുന്നിലയിരുന്നെങ്കില്‍ ഓല തലയില്‍ വീണേനെ !
പ്രതീക്ഷിച്ച പോലെ കടവില്‍ രമേഷും സുനിലുമുണ്ട് .മറ്റവരൊന്നും എത്തിയില്ലേ?..ദൂരെ നിന്നും വരുന്ന കുഞ്ചുവിനെ കിട്ടു കണ്ടു.
"കിട്ടൂ ഒരു കാര്യം പറയാനുണ്ട്." സുനില്‍ ശബ്ദിച്ചു."എന്താ"അവന്‍ അവര്‍ക്കടുത്തെത്തി.നീ 'കണ്ടു' എന്ന് പറഞ്ഞ ആ സാധനത്തിനെ മുത്തു കണ്ടു പോലും!" രമേശാണതു പറഞ്ഞത്.
"മുത്തുവോ? ഏതു മുത്തു..?"
"തോണിക്കാരന്‍ പയ്യനാ.. നിനക്കറിയില്ലേ അവനെ? മുത്തു അക്കരേയ്ക്ക് പോയിട്ടുണ്ട്..ഇപ്പൊ ഇങ്ങെത്തും അപ്പൊ കാണാം ."
"എന്താ അവന്‍ പറഞ്ഞത്?" കിട്ടുവിനു ജിജ്ഞാസയായി.കുഞ്ചു അവരുടെ സമീപത്തെത്തിക്കഴിഞ്ഞിരുന്നു.
"നല്ല വെളുത്ത നിറമുള്ള താടിയും മുടിയുമുള്ള ഒരു മനുഷ്യന്‍ അവന്റെ തോണിക്ക് മുന്‍പില്‍ പൊങ്ങി പോലും!!ആറു വിരലുകള്‍ ഉണ്ടെത്രെ അതിന് !!തോണിയില്‍ ആളില്ലാത്തത് കൊണ്ടു മറ്റാരും കണ്ടില്ല..അത് തോണിയില്‍ കയറിപ്പിടിച്ചു പോലും!!ഹമ്പോ..ഞാന്‍ മുത്തു പറയുന്നത് തട്ടിപ്പാണെന്നാ കരുതിയത്..പക്ഷെ അവന്‍ ആണയിട്ടു..കാളീ ഭഗവതിയെ......"രമേശ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
"ചിലപ്പോ മുത്തുവുമായി കൂട്ട് കൂടാന്‍ വന്നതാവും..പാവം ഒറ്റയ്ക്ക് വെള്ളത്തില്‍ കഴിയണ്ടേ!"കുഞ്ചു തന്റെ സാന്നിധ്യമറിയിച്ചു.എല്ലാ കാര്യത്തിലും അവന്‍ അവന്റെ അഭിപ്രായം പറയും.
കിട്ടുവിനു ആ കടല്‍ മനുഷ്യന്നോട് എന്തെന്നില്ലാത്ത സ്നേഹം തോന്നിത്തുടങ്ങിയിരുന്നു.
മറു കരയില്‍ നിന്നും അതി വേഗം തുഴഞ്ഞു വരുന്ന തോണിക്കാരനെ അവന്‍ ശ്രദ്ദിച്ചു.'ഇതാണോ മുത്തു? തന്നെക്കാള്‍ പ്രായം കാണും മുത്തുവിന് .അവന്റെ മുടി എണ്ണ മയമില്ലാതെ പാറിപ്പറന്നിരുന്നു.രാജുവിന്റെ ചേട്ടനാണെന്നു തോന്നും;രൂപം കൊണ്ട്.കൈലിയും ഷര്‍ട്ടുമാണ് വേഷം.
മുത്തു അടുത്തു വന്നു പിന്നെ തോണി അടുത്തു കണ്ട കുട്ടിയുമായി ബന്ധിച്ചു.
"എങ്ങോട്ട് വരുന്നോ?" അവന്‍ അവരെ ക്ഷണിച്ചു.കിട്ടുവും മറ്റു മൂവരും തോണിയില്‍ കയറി ഇരുന്നു.പുഴയുടെ ഓളങ്ങളില്‍ പെട്ട് തോണി അങ്ങോട്ടുമിങ്ങോട്ടും ഇളകി..കിട്ടു കുനിഞ്ഞു വെള്ളം കോരി മുഖം കഴുകി.ഇളം ചൂടുള്ള വെള്ളം.എന്തായാലും കടല്‍ മനുഷ്യന് തണുക്കില്ല.
"ഇവനാണോ കിട്ടു ?"മുത്തു കിട്ടുവിനെ നോക്കി ചോദിച്ചു."അതെ" കിട്ടു പുഞ്ചിരിച്ചു."ഇവര് പറഞ്ഞു നന്നായിട്ട് നീന്തുമെന്നും പിന്നെ പടം വരയ്ക്കുമെന്നും..ആകട്ടെ..കിട്ടു എപ്പോഴാ ആ ജീവിയെ കണ്ടത്?"
"ശനിയാഴ്ച വൈകുന്നേരം കണ്ടതാ.. പിന്നെ ഇന്ന് രാവിലെയും കണ്ടു നിങ്ങള്‍ അതിനെ ശരിക്കും കണ്ടോ" കിട്ടു വിനു ആകാംഷയായി.."പിന്നെ ശരിക്കും കണ്ടു..രാവിലെ വീട്ടീന്ന് വരുന്ന വഴിക്കാ കണ്ടത്.എന്റെ തോണീപ്പിടിച്ചു വലിച്ചു..ഞാനാകെ പേടിച്ചു പോയി..ആദ്യം കാണുകയാ വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യനെ..ഇങ്ങനൊന്ന് ഉണ്ടെന്നു പോലും എനിക്കറിയില്ലാരുന്നു.."മുത്തു ഭയപ്പെട്ടിട്ടുണ്ടെന്നു അവന്റെ മുഖ ഭാവം വ്യക്തമാക്കി.
"രണ്ട് മൂന്നു ആള്‍ക്കാര് വരുന്നുണ്ട്..ഞാനവരെ അക്കരെയെത്തിക്കട്ടെ..നമുക്കെന്നിട്ടു കാണാം..
കിട്ടുവും രമേഷും സുനിലും കുഞ്ചുവും തോണിയില്‍ നിന്നിറങ്ങി.വന്നവരേയും കൊണ്ട് മുത്തുവിന്റെ തോണി അക്കരേയ്ക്ക് നീങ്ങി.
ആരും ഒന്നും മിണ്ടുന്നില്ല..അവര്‍ക്കെല്ലാം ഒരു തരാം ഭയം തോന്നിയിട്ടുണ്ടെന്ന് കിട്ടു ഊഹിച്ചു.അവനു തെല്ലും ഭയം തോന്നിയില്ല.തങ്ങളെപ്പോലെ ഒരു മനുഷ്യന്‍ തന്നെയല്ലേ അതും?പിന്നെന്തിനു ഭയപ്പെടണം..അതായിരുന്നു അവന്റെ വിചാരം.അക്കരെ നിന്നും അന്ത്രുമാന്റെ തോണി വരുന്നുണ്ട്.അവര്‍ വേഗം കടവില്‍ നിന്നും നടന്നു സ്ഥിരമായി കുളിക്കുന്ന സ്ഥലെത്തെത്തി.ഒന്ന് രണ്ട് കരിങ്കല്ല് അവിടെ ഇട്ടിട്ടുണ്ട്.തോര്‍ത്തും സോപുമൊക്കെ വെക്കാനാണ്.മുള്ചെടി കുറവായത് കൊണ്ടാണ് അവര്‍ ആ സ്ഥലം കുളിക്കാന്‍ തിരഞ്ഞെടുത്തത്.പുഴക്കരയില്‍ മുള്‍ ചെടിയുടെ ആധിക്യമില്ലത്തത് കടവിലും പിന്നെ കുളിക്കുന്ന സ്ഥലത്തുമാണ്.മറ്റെല്ലായിടത്തും മുള്‍ ചെടികള്‍ വളര്‍ന്നു നിന്നിരുന്നു.
കിട്ടു വീട്ടില്‍ വല്ലപ്പോഴുമൊക്കെയേ ഉണ്ടാവൂ ..മിക്ക സമയത്തും കടവത്തും അല്ലെങ്കില്‍ രമേഷിന്റെ വീട്ടിലുമാണ് അവന്‍ ഉണ്ടാകാറ്.കൂട്ടുകാരെല്ലാം ഒത്താല്‍ പള്ളിവക വളപ്പില്‍ കളിക്കാന്‍ പോകും.കിട്ടുവും രമേഷും ഒരേ ക്ലാസ്സിലാണ് പഠിക്കുന്നത്.അതുകൊണ്ട് തന്നെ അവര്‍ പിണങ്ങാനാവാത്ത ചങ്ങാതിമാരാണ് .രാജുവും സോമനും കിട്ടുവിനെക്കാള്‍ ഒരു ക്ലാസ് താഴെയാണ് പഠിക്കുന്നത്.രമേശ് പഠിക്കാന്‍ മിടുക്കനാണ്.
ങ്ങും..ഒന്നമര്‍ത്തി മൂളിക്കൊണ്ട് അന്ത്രുമാന്‍ അതുവഴി കടന്നു പോയി.അയാളുടെ സ്വഭാവമാണത് ..എപ്പോഴും മൂങ്ങ മൂളുന്നത് പോലെ മൂളിക്കൊണ്ടിരിക്കും.ഊണ് കഴിക്കാനുള്ള പുറപ്പാടായിരിക്കും.കുറച്ചപ്പുറമാണ് അയാളുടെ വീട്.സമയം പന്ത്രണ്ടു ആയെന്നു തോന്നുന്നു.
"വിശക്കുന്നു ഞാന്‍ പോയിട്ട് വരാം.." കുഞ്ചു എല്ലാവരെയും നോക്കി പിന്നെ തിരിച്ചു നടന്നു.
"നമുക്ക് പിരിയാം..വൈകീട്ട് ക്രിക്കറ്റ് കളിക്കാന്‍ രാജുവിനേം സോമനേം സുനീനേം വിളിക്കണേ .."കിട്ടു ഓര്‍മപ്പെടുത്തി.
"ഏയ് ..ഞാനില്ല ..നാളെയാ കണക്കു പരീക്ഷയെന്നു നിനക്ക് ഓര്‍മയില്ലേ?"രമേശ് ചോദിച്ചു.
"ക്ലാസ് പരീക്ഷയല്ലേ...സാരമില്ലാ..നീയില്ലേ എന്റെ തൊട്ടടുത്തു പിന്നെന്താ.."കിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു.ഒന്നും പറയാതെ രമേശ് നടന്നു പിന്നാലെ സുനിലും.
"നമ്മുടെ ദീപുവിനേം സോമനേം രണ്ടു ദിവസമായിട്ടു കാണുന്നില്ലല്ലോ..അവരെവിടെപ്പോയി?കിട്ടു വിളിച്ചു ചോദിച്ചു.
"അവര് അമ്മേടെ വീട്ടില്‍ പോയതാ..നാളെയെ എത്തൂ.."സുനിലാണ് പറഞ്ഞത്.
കിട്ടു വീട്ടിലേക്കു നടന്നു.പള്ളി വളപ്പും കഴിഞ്ഞു അവന്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടു വളപ്പിലെത്തി.അതിരില്‍ തഴച്ചു വളരുന്ന ശീമക്കൊന്നകള്‍ ..കാറ്റത്തു അവയുടെ തലപ്പുകള്‍ ആടിക്കളിക്കുന്നു..വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള സംസാരം കേള്‍ക്കാം..ഓ ..മുത്തശിയും അമ്മമ്മയും കൂടി തുടങ്ങീട്ടുണ്ടാകും..പാവം അമ്മ!!ഇതിനിടയില്‍ കിടന്നു പെടാപ്പാട് പെടുന്നുണ്ടാവും..അവനു അമ്മയുടെ അവസ്ഥയോര്‍ത്ത് സങ്കടം തോന്നി.
തനിക്കു നിയന്ത്രിക്കാനാവില്ല തനിക്കെന്നല്ല അച്ഛന്‍ വിചാരിച്ചിട്ട് കൂടി സാധിക്കുന്നില്ല.അമ്മമ്മയുടെ വായിലെ നാവിനു ഭയങ്കര മൂര്ച്ചയാണ്..മുത്തശ്ശിയാകട്ടെ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയും!!!ആരും അടങ്ങുമെന്നു തോന്നുന്നില്ല..അമ്മയുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.അവന്‍ മുറ്റത്തെത്തി."രണ്ടിനെയും കൊന്നു ഞാന്‍ ജയിലീപ്പോകും പറഞ്ഞേക്കാം.."അത്രയ്ക്കും മടുത്തിട്ടാണ് അമ്മ പറയുന്നത്.കറിയും പുകയുമേറ്റു വെളുത്ത മുഖമാകെ കരുവാളിചിരിക്കുന്നു..കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ട് ..ബാബുച്ചേട്ടന്‍ രാവിലെ തന്നെ തെണ്ടാനിറങ്ങിയിട്ടുണ്ടാവും .ഏതായാലും എനിക്കിവരെ നിയന്ത്രിക്കാന്‍ പറ്റുമോന്നു നോക്കട്ടെ.കിട്ടു ചാടി ഇറയത്തെക്കു കയറി.
"എന്താ ഇവിടെ?"
അവന്റെ ശബ്ദം ഉയര്‍ന്നു.
"നീ കണ്ടില്ലേ മോനെ ഇവളെന്നെ തല്ലാന്‍ വന്നു ഈ മൂധേവി.."മുത്തശ്ശി കരയാന്‍ തുടങ്ങി.
കിട്ടു അമ്മമ്മ യെ രൂക്ഷമായി നോക്കി അവര്‍ക്ക് യാതൊരു ഭാവഭേദവും ഇല്ല...
മുത്തശ്ശി തുടരുകയാണ്..."ഒന്നുകില്‍ ഇവിടെ ഞാന്‍ മതി ..അല്ലെങ്കീ ഇവള് മതി ..ഞാനാ ഈ വീട് കെട്ടിയെ ..ഇവളിറങ്ങണം..ഇപ്പൊ ഇറങ്ങണം..ഇല്ലെങ്കീ ഞാന്‍ പോകും..എനിക്ക് മക്കളുണ്ട് ..അവരെന്നെ നോക്കി ക്കൊള്ളും..പോന്നു പോലെ നോക്കിക്കൊള്ളും ...."
ഓ...നോക്കും കൊറേ നോക്കിയതല്ലേ...ആര്‍ക്കെങ്കിലും സഹിക്കാനാവുമോ ഇവറ്റകളുടെ നാക്ക്!മുന്‍പൊരിക്കല്‍ പിണങ്ങി മുത്തശ്ശി മൂത്ത മകന്റെ വീട്ടില്‍ പോയത് കിട്ടുവിനോര്‍മയുണ്ട്.രണ്ടു ദിവസം കഴിഞ്ഞില്ല ,പോയ പോലെ വന്നു ..അവിടെ ചിലവാകുമോ ഈ നാക്ക്!
"ഓ.. തുടങ്ങിയോ?അങ്കം തുടങ്ങിയോ...?ബാബുവേട്ടന്‍ എത്തി.സമാദാനം ഇനി ഒച്ച പൊങ്ങാന്‍ ഇടയില്ല.അമ്മമ്മയ്ക്ക് ആകെ പേടിയുണ്ടെങ്കില്‍ അത് ബാബുചേട്ടനെയാണ്..അവര്‍ ഇറയത്തു നിന്നും മുറ്റത്തേക്കു നീട്ടിത്തുപ്പി.പിന്നെ മെല്ലെ പിന്നാമ്പുറത്തേക്ക് നടന്നു.കയ്യിലൊരു ചെറിയ പൊതി..മുറുക്കാന്‍ (വെറ്റില പുകയില ഇത്യാദി)ആണ്.അത് എപ്പോഴും കയ്യില്‍ കാണും!
കിട്ടുവും ബാബുവും ഒന്നിച്ചു ഉണ്ണാനിരുന്നു. "ചേട്ടനെവിടെയാ രാവിലെ മുതല്‍ പോയത്?"കിട്ടു തിരക്കി.
"ഞാന്‍ ക്ലബ്ബില്‍ പോയി എന്തെ?" ചോദ്യം ബാബുവിനിഷ്ട്ടപ്പെട്ടില്ലെന്നു തോന്നി.
"ചേട്ടന് കടല്‍ മനുഷ്യനെ അറിയുമോ? "
"ആ.. ആരാണപ്പാ അത് പറഞ്ഞത്...ഓ ആരോ പറഞ്ഞത് കേട്ടു..മധുവാണെന്നാ തോന്നുന്നത്..നീ കണ്ടോ അതിനെ?" ബാബുവിന് ആകാംക്ഷയായി.
"ഒരിക്കലല്ല..രണ്ടു വട്ടം കണ്ടു..നല്ല ചന്തമാ കാണാന്‍..പക്ഷെ അതിനു എന്നെപ്പെടിയാ..കണ്ടപ്പോ പുഴയിലേക്ക് ചാടിക്കളഞ്ഞു."
കിട്ടു ഊണ് മതിയാക്കി കയ്യിലൊരു പിടി ചോറുമായി അടുക്കള വാതിലിലൂടെ പിന്നാമ്പുറത്തെത്തി. അവിടെ,അവനെയും കാത്തെന്ന പോലെ ചക്കി പൂച്ച ഇരുന്നിരുന്നു.അവനെ കണ്ട ഉടനെ മുഖവും വാലും കിട്ടുവിന്റെ കാലില്‍ ഉരസി സ്നേഹം പ്രകടിപ്പിച്ചു.ചോറ് ഇലക്കഷണത്തില്‍ ഇട്ടു കൊടുത്തു അവന്‍ കൈ കഴുകി.
---------------------------------------------------------------------------------------------------------
മനസ്സിന് എന്തെന്നില്ലാത്ത ആഹ്ലാദം ആ രാത്രിയില്‍ അവനു അനുഭവപ്പെട്ടു.കാരണം അല്പം മുന്‍പാണ് അച്ഛന്‍ അമ്മയോട് നാട്ടിലേക്ക് പോകുന്ന വിവരം പറഞ്ഞിരുന്നത്.നാട്ടിലെന്നു പറഞ്ഞാല്‍ അച്ഛന്റെ നാട്ടിലേക്ക്.മുന്‍പ് മൂന്നു നാല് വട്ടം അവിടെ പോയതിന്റെ ഓര്മ അവന്റെ മനസ്സിലുണ്ട്.അതിനും മുന്‍പേ,തനിക്കു ഏകദേശം ഒന്നോ രണ്ടോ വയസ്സുണ്ടായിരിക്കുമ്പോള്‍ അവിടെയായിരുന്നു തങ്ങളുടെ താമസമെന്ന് അമ്മ പറഞ്ഞിരുന്നു.ബൈജു ചേട്ടനെയും മീനുവിനെയുമൊക്കെ അവനോര്‍മ വന്നു.അവിടെയുള്ള വലിയ കശുമാവും ആ മാവിന്മേല്‍ ഊഞ്ഞാല്‍ കെട്ടിയാടിയിരുന്ന കാര്യവും അവന്‍ ഓര്‍മ്മിച്ചു.വേഗമൊന്നു നേരം പുലന്നെങ്കില്‍!!കിട്ടു കണ്ണടച്ച് കിടന്നു.അവന്റെ മനസ്സ് അങ്ങകലെയുള്ള അച്ഛന്റെ നാട്ടിലെത്തി.നിറയെ കശുമാങ്ങകളുള്ള ചെറിയ വളപ്പ്.അവിടെ ഇപ്പോള്‍ ഇളയമ്മയും ഇളയച്ചനും ബൈജു ചേട്ടനും മീനുവുമൊക്കെയുണ്ട്.അവര്‍ ഊഞ്ഞാലാടി കളിക്കുന്നുണ്ടാവും..എപ്പോഴും ചീറിപ്പായുന്ന ബസ്സുകളും കാറുകളും മറ്റുമായി ശബ്ദ മുഖരിതമാണ് ആ സ്ഥലം.ബസ്സിറങ്ങുമ്പോള്‍ ,തങ്ങളെ നോക്കിയിരിക്കുന്ന പോലെ കടക്കാരന്‍ അബൂക്ക അവിടെയുണ്ടാവും!മുന്‍പ് അവിടെ താമസിക്കുമ്പോള്‍ ഒരു മുന്നൂറു രൂപ അബൂക്കാക്ക് കൊടുക്കാനുണ്ടെന്ന് അമ്മ പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്.അച്ഛനത് മറക്കാതിരിക്കാനാവും അമ്മ ഒര്മപ്പെടുത്തുന്നത്..
ബസ്സിറങ്ങിയാല്‍ വീടിനു ഇടതു വശമാണ് അബൂക്കാന്റെ പലചരക്ക് കട.ഒപ്പം ചായയും പുട്ടും കടലയും ലഭിക്കും.പുട്ടിനു ചിലവേറിയപ്പോള്‍ പലചരക്ക് സാധനങ്ങള്‍ കുറച്ച് ചായക്കട വികസിപ്പിച്ചു.അതോടെ അബൂബക്കറിന്റെ നല്ല കാലം തെളിഞ്ഞു.
ചായക്കടയുടെ തൊട്ടപ്പുറത്തായി അതെ സൈഡില്‍ മനോഹരന്‍ ചേട്ടന്റെ കള്ള്ഷാപ്പും സ്ഥിതി ചെയ്യുന്നു.മുന്‍പ് വീട്ടില്‍ പോയപ്പോള്‍ വെള്ളയപ്പത്തിനു ചേര്‍ക്കാന്‍ കള്ള് വാങ്ങുമ്പോള്‍ അവിടെയുണ്ടായ കുടിയന്മാരുടെ ശബ്ദ കോലാഹലങ്ങള്‍ ഓര്മ വരുന്നു.
റോഡിനിരുവശവും പടര്‍ന്നു പന്തലിച്ച കശുമാവുകള്‍!! റോഡിന്റെ ഒരം ചേര്‍ന്ന് നടക്കുമ്പോള്‍ കശുമാങ്ങകള്‍ ചവിട്ടിയരച്ചു പോകുന്നത് നല്ല ഓര്‍മയുണ്ട്.തരാം കിട്ടിയാല്‍ കശുവണ്ടി പെറുക്കി കീശയിലാക്കും!!ബൈജുവേട്ടന്റെ പേഴ്സില്‍ സ്ഥിരമായി കാണാറുള്ള നോട്ടുകള്‍ കശുവണ്ടിയുടെ മറ്റൊരു രൂപമായിരിക്കാം!
വീടിന്റെ ഉയരമുള്ള 'ഇരുത്തി'യില്‍ ഇരുന്നാല്‍ ആ പ്രദേശം ആകപ്പാടെ കാണാം....അവസാനമായി അവിടെ പോയതെപ്പോഴാണ്?കഴിഞ്ഞ ഓണത്തിനു ആണെന്ന് തോന്നുന്നു..ഒരു മാസം കൂടി കഴിഞ്ഞാല്‍ ഓണമാണ്..അപ്പോള്‍ ഒരു കൊല്ലമാവും!
കണ്ണുകള്‍ അടച്ചു കിടന്ന അവനെപ്പോഴോ ഉറക്കത്തിന്റെ മൃദു കരങ്ങളിലേക്ക് വഴുതി വീണു. അവിടെ അവന്റെ ഓര്‍മ്മകള്‍ നശിച്ചു..
പ്രഭാതം.കിട്ടു നേരത്തെ കുളിച്ചൊരുങ്ങിക്കഴിഞ്ഞിരുന്നു. അച്ഛനും അമ്മയും ബാബുചെട്ടനും തയ്യാറായി കഴിഞ്ഞിരുന്നു."വരുമ്പോഴേക്കും ഇവിടെ ആരെങ്കിലും ഒരാളെ കാണൂ"അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.മുത്തശ്ശി അതൊന്നും ശ്രദ്ദിക്കാതെ അടയ്ക്ക ഇടിക്കുകയാണ്..അമ്മമ്മ അവിടെയൊന്നും ഉണ്ടായിരുന്നില്ല.
"വഴക്കൊന്നും ഉണ്ടാക്കാതെ ഇവിടെയിരിക്കണേ.."അമ്മ അപേക്ഷിച്ചു.അതിനും മറുപടി ഉണ്ടായില്ല.....
ബസ്സില്‍ യാത്ര ചെയ്യുക എന്നത് കിട്ടുവിനെ സംബന്ധിച്ച് ഇഷ്ട്ടമുള്ള ഒരേര്‍പ്പാടാണ്.അവന്‍ പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കും..ബസ്സില്‍ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല.കിട്ടു പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
വൃക്ഷങ്ങളും ഇലട്രിക് പോസ്റ്റുകളും അതിവേഗം പിന്നോട്ട് പായുകയാണ്.സുഖകരമായ കാറ്റില്‍ അവന്റെ നീളന്‍ മുടി പാറിക്കളിച്ചു.ഏതോ ഒരു സ്ടാണ്ടില്‍ ബസ് അല്‍പനേരം നിര്‍ത്തി.ഒരു മെലിഞ്ഞ പയ്യന്‍ ഓറഞ്ചു മായി അവര്‍ക്കരികിലെത്തി.പ്ലാസ്റിക് പാത്രത്തില്‍ നിറയെ ഓറഞ്ച്.വീട്ടിലേക്കു വെറും കയ്യോടെ പോകരുതല്ലോ എന്ന് കരുതിയാകണം അച്ഛന്‍ കുറച്ച് ഓറഞ്ച് വാങ്ങി.വീണ്ടും ബസ് യാത്ര ആരംഭിച്ചു.
ബസ് സ്റ്റോപ്പില്‍ നിന്നും ഒരല്‍പം നടക്കണം.അബൂക്ക ശ്രദ്ദിക്കുണ്ടോ ആവോ? അച്ഛന്‍ മുന്നില്‍ വളരെ വേഗം നടക്കുകയാണ്.റോഡിനിരു വശവും പടര്‍ന്നു പന്തലിച്ച കശുമാവില്‍ കൂട്ടങ്ങള്‍ തണല്‍ നല്‍കുന്നു.കാറ്റ് ശക്തിയില്‍ കടന്നു പോയി.അവര്‍ക്ക് മുന്നില്‍ രണ്ടു മൂന്നു കശുമാങ്ങകള്‍ നിലം പതിച്ചു.റോഡിനു ഒരു വശത്ത് കശുമാങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു..അസംഖ്യം കബന്ധങ്ങള്‍ പോലെ അവ കാണപ്പെട്ടു.
പുല്ലാനിക്കാടുകളാല്‍ റോഡില്‍ നിന്നും നോക്കിയാല്‍ വീട് കാണുമായിരുന്നില്ല.മുറ്റത്തെങ്ങും ആരുമില്ല.ഒരു കൊല്ലം മുന്‍പ് കാണപ്പെട്ടതിനേക്കാള്‍ വളരെ മാറ്റം സംഭവിച്ചിരിക്കുന്നു വീടിനു എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി..ചുമരുകള്‍ വെള്ള പൂശി മനോഹരമാക്കിയിരിക്കുന്നു.മുന്‍ വശത്തെ പപ്പായ മരം കാണാനില്ല!
അച്ഛന്റെ ചുമയുടെ ശബ്ദം കേട്ടിട്ടാകണം അകത്തു നിന്നും ഇളയമ്മ പുറത്തേക്ക് വന്നു.
"അല്ലാ..ആരിദ്? " എന്നാ ചോദ്യത്തോടെ അവര്‍ അതിഥികളെ സ്വീകരിച്ചു.എവിടെ നിന്നോ മീനുവും ഓടിവന്നു.അച്ഛന്‍ ഓറഞ്ച് പൊതി അവളെ ഏല്‍പ്പിച്ചു.
"ഏതായാലും ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോ.."ഇളയമ്മ പരിഭവങ്ങള്‍ ഓരോന്നായി നിരത്താന്‍ തുടങ്ങും..ഹോ അതാണിനി കേള്‍ക്കാന്‍ പറ്റാത്തത്.
കിട്ടു വേഗം മുറ്റത്തേക്കിറങ്ങി..അകലേയ്ക്ക് നോക്കിയാല്‍ ആകാശത്തെ തൊട്ടുരുമ്മിക്കൊണ്ട് ഒരു അതിര്‍ വരമ്പ് പോലെ മല നിരകള്‍ ഉയര്‍ന്നു നില്‍ക്കുന്നു..പ്രകൃതി സൗന്ദര്യം മുഴുവന്‍ ആ ഒരൊറ്റ സ്ഥലത്ത് കേന്ദ്രീകരിച്ചതായി തോന്നി..ബാബുവേട്ടന്‍ മീനു ഓറഞ്ച് കഴിക്കുന്നതും നോക്കി ഇരിക്കുകയാണ്........
വളരെ പെട്ടെന്നാണ് സമയം പോകുന്നതെന്ന് അവനു തോന്നി..ആഹ്ലാദകരമായ ഈ അന്തരീക്ഷം നഷ്ട്ടപ്പെടാന്‍ പോകുന്നു.ഇനി ഇത് പോലെയുള്ള അവസരങ്ങള്‍ അടുത്തെങ്ങുമുണ്ടാകാനുള്ള സാധ്യതയില്ല.മടക്ക യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ അവര്‍ ആരംഭിച്ചു.ബസ് സ്റ്റോപ്പ് വരെ ബൈജു ചേട്ടന്‍ അവരെ അനുഗമിച്ചു.
"വീട്ടിലിനി എന്താണാവോ സംബവിചിരിക്കുക.." അമ്മ ആരോടെന്നില്ലാതെ പിറുപിറുത്തു .
ബസ്സില്‍ പിന്നോട്ട് പായുന്ന വൃക്ഷങ്ങളെ നോക്കിയിരിക്കുമ്പോള്‍ കടല്‍ മനുഷ്യനെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവനിലുണ്ടായി..
വീട്ടില്‍ ഒച്ചയനക്കങ്ങള്‍ ഒന്നുമില്ല..വഴക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നുന്നു..അമ്മ അകത്തേക്ക് കയറി.ഒപ്പം കിട്ടുവും.മുത്തശ്ശി പായയില്‍ ചുരുണ്ട് കൂടി കിടക്കുകയാണ്.അമ്മ മുത്തശ്ശിയെ തൊട്ടു വിളിച്ചു.
"ആരാദ്? "മുത്തശ്ശി മുഖം തിരിച്ചു നോക്കി.ആളെ മനസ്സിലായതോടെ അവര്‍ പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു തുടങ്ങി.മുത്തശ്ശിയുടെ മുഖത്തെ തൊലി പറിഞ്ഞു ചോര കിനിയുന്നുണ്ടായിരുന്നത് കിട്ടു ശ്രദ്ദിച്ചു.
"എന്താമ്മേ? "അമ്മ ചോടിചെങ്ങിലും മറുപടിയായി കരച്ചില്‍ വര്‍ദ്ദിച്ചു.
കിട്ടു പിന്തിരിഞ്ഞു അമ്മമ്മയുടെ മുറിയില്‍ ചെന്ന് നോക്കി.അവര്‍ ഒന്നും സംഭവിക്കാത്തത് പോലെ മുറുക്കാന്‍ തുടങ്ങുകയാണ്.മുത്തശ്ശിയെ ദേഹോപദ്രവമേല്പ്പിച്ചത് അമ്മമ്മ തന്നെയാകണം..എങ്കിലും അവന്‍ ഒന്നും ചോദിക്കാന്‍ പോയില്ല .അകത്തു മുത്തശ്ശിയുടെ കരച്ചില്‍ നേര്‍ത്തു.
സ്വര്‍ഗ്ഗത്തില്‍ നിന്നും വീണ്ടും നരകത്തിലെത്തിയ പ്രതീതിയാണ് അവനനുഭാവപ്പെട്ടത്.
അല്‍പ നേരം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയുടെ ശാപവചനങ്ങള്‍ അവന്റെ കാതുകളിലേക്ക് പതിച്ചു..
(തുടരും)
'

No comments:
Post a Comment